Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോമേഷനും നോട്ട് നിരോധനവും ഇന്ത്യൻ ടെക്കികളുടെ ജീവിതം ദുരിതപൂർണമാക്കുമോ? പിരിച്ചുവിടൽ വീണ്ടും ശക്തമാക്കി കമ്പനികൾ; കോഗ്നിസന്റ് മാത്രം ഉടൻ പുറത്താക്കുന്നത് 6000 ടെക്കികളെ

ഓട്ടോമേഷനും നോട്ട് നിരോധനവും ഇന്ത്യൻ ടെക്കികളുടെ ജീവിതം ദുരിതപൂർണമാക്കുമോ? പിരിച്ചുവിടൽ വീണ്ടും ശക്തമാക്കി കമ്പനികൾ; കോഗ്നിസന്റ് മാത്രം ഉടൻ പുറത്താക്കുന്നത് 6000 ടെക്കികളെ

മുംബൈ: നോട്ട് നിരോധനവും ഓട്ടോമേഷനും ടെക് ലോകത്ത് വലിയ തൊഴിൽപ്രശ്‌നമായി മാറുകയാണെന്ന് റിപ്പോർട്ട്. ഐടി മേഖലയിലെ തൊഴിൽ പ്രതിസന്ധി ഒട്ടേറെപ്പേരുടെ ജോലി ഇല്ലാതാക്കുമെന്നാണ് സൂചന. കോഗ്നിസന്റ് ആറായിരത്തോളം പേരെ ഒഴിവാക്കാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കമ്പനിയുടെ ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ 2.3 ശതമാനം വരുമിത്.

എല്ലാവർഷവും ടെക് മേഖലയിൽ പുറത്താക്കൽ നടക്കാറുണ്ട്. ജോലിയിൽ കാര്യക്ഷമത പുലർത്താത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള പുറത്താക്കലാണിത്. മിക്കവാറും കമ്പനികൾ ഒരുശതമാനം ജീവനക്കാരെയെങ്കിലും മാർച്ചിലെ അപ്രൈസലോടെ പിരിച്ചുവിടാറാണ് പതിവ്. എന്നാൽ, ഇത്തവണ പിരിച്ചുവിടുന്നവരുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് സൂചന.

താഴേത്തട്ടിൽ ഓട്ടോമേഷൻ വന്നതോടെയാണ് കോഗ്നിസന്റ് കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിതരായത്. കഴിഞ്ഞവർഷം രണ്ടുശതമാനത്തോളം ജീവനക്കാരെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ആഗോളതലത്തിൽ 2,60,000 ജീവനക്കാരാണ് കോഗ്നിസന്റിനുള്ളത്. ഇതിൽ 1,88,000 ജീവനക്കാർ ഇന്ത്യയിലാണ്. ആകെ തൊഴിലാഴികളുടെ 72 ശതമാനത്തോളം വരുമിത്.

പുറത്താക്കപ്പെടുന്നവരിൽ എത്രപേർ ഇന്ത്യയിൽനിന്നുണ്ടാകുമെന്ന് വ്യക്തമല്ല. തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തിയാണ് അവരെ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ച് എല്ലാവർഷവും ജീവനക്കാരെ ഒഴിവാക്കലും കൂട്ടിച്ചേർക്കലും നടക്കാറുണ്ടെന്നും വക്താവ് വ്യക്തമാക്കി.

കമ്പനിയുടെ വളർച്ചയിലും കഴിഞ്ഞവർഷം വലിയ തിരിച്ചടിയുണ്ടായി. ഏറെ വർഷങ്ങളായി ഇരട്ടയക്കത്തിൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയിരുന്ന കമ്പനി കഴിഞ്ഞവർഷം 8.6 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതും കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP