Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എയർ ഇന്ത്യയുടെ വിമാനത്തിൽ നിന്നു ലഭിച്ച ഭക്ഷണത്തിൽ പാറ്റ; ചിത്രമുൾപ്പെടെ യാത്രക്കാരൻ ട്വീറ്റ് ചെയ്തതോടെ ക്ഷമാപണവുമായി അധികൃതർ; കരാറുകാർക്കു നോട്ടീസ്

എയർ ഇന്ത്യയുടെ വിമാനത്തിൽ നിന്നു ലഭിച്ച ഭക്ഷണത്തിൽ പാറ്റ; ചിത്രമുൾപ്പെടെ യാത്രക്കാരൻ ട്വീറ്റ് ചെയ്തതോടെ ക്ഷമാപണവുമായി അധികൃതർ; കരാറുകാർക്കു നോട്ടീസ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നു യാത്രക്കാരനു പാറ്റയെ ലഭിച്ചു. ഷിക്കാഗോയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തിൽ നിന്നും പാറ്റയെ ലഭിച്ചത്.

പാറ്റയുടെ ചിത്രമുൾപ്പെടെ യാത്രക്കാരൻ ട്വീറ്റ് ചെയ്തതോടെ സംഭവത്തിൽ ക്ഷമാപണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തി. വിമാന അധികൃതർ ഭക്ഷണം ഒരുക്കി നൽക്കുന്ന കരാർ സ്ഥാപനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഹൈദരാബാദിൽ നിന്നും ന്യൂഡൽഹി വഴി ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന എഐ 127 നമ്പർ വിമാനത്തിൽ നിന്നു ലഭിച്ച ഭക്ഷണത്തിലാണു പാറ്റയെ കണ്ടെത്തിയത്. രാഹുൽ രഘുവൻശി എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എയർ ഇന്ത്യ ക്ഷമാപണം നടത്തുകയായിരുന്നു.

സംഭവം ഗൗരവമായിട്ടാണ് എയർ ഇന്ത്യ കാണുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും എയർലൈൻ സീനിയർ മാനേജർ ധനഞ്ജയ് കുമാർ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP