Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെരിപ്പിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം; മുംബൈയിൽ അഞ്ച് കോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയിൽ

ചെരിപ്പിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്താൻ ശ്രമം; മുംബൈയിൽ അഞ്ച് കോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയിൽ

സ്വന്തം ലേഖകൻ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. അഞ്ച് കോടി വരുന്ന കൊക്കെയ്ൻ പിടികൂടി. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 490 ഗ്രാം കൊക്കെയ്ൻ പിടികൂടി. ചെരിപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ ഒരു വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.

വിപണിയിൽ 4.9 കോടി രൂപ വിലമതിക്കുന്ന 490 ഗ്രാം കൊക്കെയ്‌നാണ് കസ്റ്റംസ് പിടികൂടിയത്. ചെരിപ്പിൽ നിർമ്മിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്രതിയെയും ലക്ഷ്യസ്ഥാനത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചു വരികയാണ്. യുവതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP