Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തണുപ്പിനെ പ്രതിരോധിക്കാൻ അയോധ്യയിൽ പശുക്കൾക്ക് കോട്ട്: നിർമ്മാണം തുടങ്ങി മുൻസിപ്പൽ കോർപ്പറേഷൻ: ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത് 1200 പശുക്കൾക്ക്

തണുപ്പിനെ പ്രതിരോധിക്കാൻ അയോധ്യയിൽ പശുക്കൾക്ക് കോട്ട്: നിർമ്മാണം തുടങ്ങി മുൻസിപ്പൽ കോർപ്പറേഷൻ: ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത് 1200 പശുക്കൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഗോ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ജനങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് ഉത്തർപ്രദേശ് സർക്കാരും ജില്ലാ ഭരണകൂടവും പശുക്കൾക്ക് നൽകി വരുന്നു. ഇപ്പോഴിതാ ശൈത്യകാലം അടുത്തതോടെ പശുക്കൾക്ക് തണുപ്പിൽ നിന്ന് രക്ഷ ലഭിക്കാൻ കോട്ടുകൾ നിർമ്മിക്കുന്ന തിരക്കിലാണ് യുപിയിലെ അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ.

ചണം കൊണ്ട് നിർമ്മിച്ച കോട്ടുകളാണ് അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ പശുക്കൾക്കായി ഒരുക്കുന്നത്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ 1200 പശുക്കൾക്കാണ് കോട്ടുകൾ നൽകുക. കോട്ടുകൾ തുന്നാൻ കർഷകന് ഓർഡർ നൽകിയിട്ടുണ്ട്. പദ്ധതി വിജയകരമാണെന്ന് കണ്ടാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അയോധ്യ മേയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP