Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുന്ദരികളായ ക്രിസ്ത്യൻ പെൺകുട്ടികളെ കെട്ടിച്ചു തരാമെന്നു പറഞ്ഞു വൈദികൻ ഹിന്ദു യുവാക്കളെ മതം മാറ്റി; പള്ളി ആക്രമണത്തെ ന്യായികരിച്ച് മുഖ്യമന്ത്രിയും

സുന്ദരികളായ ക്രിസ്ത്യൻ പെൺകുട്ടികളെ കെട്ടിച്ചു തരാമെന്നു പറഞ്ഞു വൈദികൻ ഹിന്ദു യുവാക്കളെ മതം മാറ്റി; പള്ളി ആക്രമണത്തെ ന്യായികരിച്ച് മുഖ്യമന്ത്രിയും

ചണ്ഡീഗഢ്: ഹരിയാനയിൽ ചർച്ച് ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് സംസ്ഥാന മുഖ്യമന്ത്രിയും രംഗത്ത്. ഹിസാൽ ജില്ലയിലെ കൈമ്രി ഗ്രാമത്തിൽ അക്രമത്തിനിരയായ ചർച്ചിലെ വൈദികൻ വിവാഹ വാഗ്ദാനം നൽകി ഹിന്ദുയുവാക്കളെ വശീകരിച്ച് മതപരിവർത്തന ശ്രമം നടത്തിയിരുന്നതായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഇന്നലെ നിയമസഭയിൽ പറഞ്ഞു. ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതും മുഖ്യമന്ത്രിയാണ്. ഗ്രാമീണർ ഈ ചർച്ച് നിർമ്മാണത്തിനെതിരായിരുന്നെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. ആർഎസ്എസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഖട്ടർ ചർച്ച് ആക്രമണത്തിലേക്കു നയിച്ച സംഭവങ്ങളെ സഭാംഗങ്ങൾക്കു മുമ്പിൽ വിശദീകരിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് നിർമ്മാണത്തിലിരിക്കുന്ന ചർച്ച് ഒരു സംഘം ആക്രമികൾ അതിക്രമിച്ചെത്തി തകർത്തത്.

ഫെബ്രുവരി എട്ടിന് ചർച്ചിന്റെ നിർമ്മാണ പ്രവൃത്തികളിലേർപ്പെട്ട ഏതാനും തൊഴിലാളികൾക്ക് ബൈബിൾ വചനങ്ങൾ പഠിപ്പിച്ചുകൊണ്ടാണ് വൈദികൻ സുഭാഷ് ചന്ദ് പ്രബോധനം തുടങ്ങിയതെന്ന് ഖട്ടർ പറഞ്ഞു. ഇതിനെ ഗ്രാമീണർ എതിർത്തിരുന്നു. എന്നാൽ പ്രശ്‌നം ഗ്രാമമുഖ്യൻ ഇടപെട്ട് പരിഹരിക്കുകയായിരുന്നെന്നും വൈദികൻ നൽകിയ പരാതിയിൽ 14 പേർക്കെതിരേ കേസെടുത്തിരുന്നെന്നും ഖട്ടർ വിശദീകരിച്ചു. ഈ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവ് നൽകിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു. ഹിന്ദു ദൈവങ്ങളെ ഈ വൈദികൻ അധിക്ഷേപിച്ച് സംസാരിച്ചതായും ഇത് എതിർത്തപ്പോൾ യുവാവ് ആക്രമിക്കപ്പെട്ടതായും പരാതിയിൽ നിന്ന് ഉദ്ദരിച്ച് കൊണ്ട് ഖട്ടർ പറഞ്ഞു.

വിഷയം നിയമസഭയിൽ മുഖ്യമന്ത്രി തന്നെ ഉന്നയിച്ചതോടെ ചർച്ച് ആക്രമണത്തിൽ ബിജെപിക്കുള്ള പങ്ക് വെളിച്ചത്തു വന്നതായി പ്രതിപക്ഷ എംഎൽഎമാർ പ്രതികരിച്ചു. ബിജെപിക്ക് ആക്രമണവുമായി സംഘടനാ തലത്തിൽ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്നും വ്യക്തമായതായി കോൺഗ്രസ് എംഎൽഎ കരൺ സിങ് ദലാൽ സഭയിൽ തന്നെ മറുപടി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഒരു സർവ കക്ഷി സമിതി രൂപീകരിക്കണമെന്നും ദലാൽ ആവശ്യപ്പെട്ടു.

അതേസമയം മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളെ തള്ളി ബിലീവേഴ്‌സ് ചർച്ച് വൈദികനായ സുബാഷ് ചന്ദ് രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ചർച്ചിലെ പ്രാർത്ഥന ബലപ്രയോഗത്തിലൂടെ ചിലർ തടസ്സപ്പെടുത്തിയിരുന്നെന്നും ഇവിടം വിട്ടു പോയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതിപ്പെടുകയും സുരക്ഷ കണക്കിലെടുത്ത് തന്റെ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നതായും അദ്ദേഹം പറയുന്നു. ഇരുവിഭാഗത്തിന്റേയും പരാതികൾ ലഭിച്ചതായാണ് ഹിസാൽ എസ് പി സൗരവ് സിങ് പറയുന്നത്. വൈദികൻ ഗ്രാമീണരിൽ ചിലരെ മതംമാറ്റാൻ ശ്രമിച്ചെന്ന് പ്രദേശവാസികളുടെ പരാതിയും തന്നെ ഭീഷണിപ്പെടുത്തിയെന്ന വൈദികന്റെ പരാതിയും പൊലീസിനു ലഭിച്ചിരുന്നെന്ന് എസ് പി പറഞ്ഞു. പണവും ഭക്ഷണവും നൽകി ആളുകളെ മതം മാറ്റാൻ ശ്ര്മിച്ചെന്ന ആരോപണം അടി്സ്ഥാന രഹിതമാണെന്ന് വൈദികൻ പറഞ്ഞു. ചർച്ച് ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യാ യുനൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട്, നാഷണൽ ചർച്ച് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ തുടക്കം മുതൽ രംഗത്തുണ്ട്.

ആക്രമണത്തെ തുടർന്ന് 14 ഗ്രാമീണർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമീണർ ജില്ലാ പൊലീസ് മേധാവിയേയും ജില്ലാ മജിസ്‌ട്രേറ്റിനേയും കണ്ടിട്ടുണ്ട്. ഈ ആവശ്യവുമായി ഗ്രാമീരണർ സമീപിച്ചതായി എസ്ഡിഎം അശോക് ബൻസാലും എസ്‌പി സൗരവ് സിംഗും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP