Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് കുട്ടികൾ അറസ്റ്റിൽ

പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് കുട്ടികൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് സ്കൂൾ കുട്ടികൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേർ ഇത് ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 18 വയസ്സിന് താഴെയാണ് അറസ്റ്റിലായ വിദ്യാർത്ഥികളുടെ പ്രായം. പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണെന്നും ട്രക്ക് ഡ്രൈവറായ അച്ഛൻ മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP