Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ലാസ് മുറിയിലെ തമാശ ജീവനെടുത്തത് പ്ലസ്ടു വിദ്യാർത്ഥിയുടെ; സഹപാഠിയുടെ അടിയേറ്റ് ബോധരഹിതനായ വിദ്യാർത്ഥി മരിച്ചത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ; തല്ലിയ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ

ക്ലാസ് മുറിയിലെ തമാശ ജീവനെടുത്തത് പ്ലസ്ടു വിദ്യാർത്ഥിയുടെ; സഹപാഠിയുടെ അടിയേറ്റ് ബോധരഹിതനായ വിദ്യാർത്ഥി മരിച്ചത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ; തല്ലിയ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്  കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

മധുര: കളിയായി തുടങ്ങിയ അടിപിടി കലാശിച്ചത് പ്ലസ്ടു വിദ്യാർത്ഥിയുടെ മരണത്തിൽ. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് ക്ലാസ് മുറിയിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേനി കംബാർ സ്ട്രീറ്റിലെ എം തിരുമൽ (17) ആണ് മരിച്ചത്. അല്ലിനഗരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ തിരുമൽ ഒന്നരയോടെ തിരിച്ചെത്തി. ഇതിന് ശേഷം ചങ്ങാതിമാർ തമ്മിൽ തമാശയ്ക്ക് തുടങ്ങിയ അടിപിടിക്കിടെ തിരുമൽ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

വിദ്യാർത്ഥികൾ തിരുമല്ലിനെ ക്ലാസിന് പുറത്തേക്ക് എടുത്തുകൊണ്ടുവന്നു. സംഭവമറിഞ്ഞെത്തിയ അദ്ധ്യാപകർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിദ്യാർത്ഥിയുടെ നില അപകടകരമാണെന്നും അതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം എന്നും ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും വിദ്യാർത്ഥി മരിച്ചിരുന്നു.

തിരുമലിന്റെ മരണത്തിന് കാരണക്കാരനായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഉപരോധ സമരം നടത്തി. രണ്ട് മണിക്കൂറിന് ശേഷം വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP