Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുക ദുർബലമായ സമ്പദ് വ്യവസ്ഥയെ; ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സാമ്പത്തിക പാക്കേജ് വേണമെന്നും രാഹുൽ ഗാന്ധി

കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുക ദുർബലമായ സമ്പദ് വ്യവസ്ഥയെ; ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സാമ്പത്തിക പാക്കേജ് വേണമെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ ദുർബലമായ സമ്പദ് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്നും ശബ്ദമുണ്ടാക്കുന്നത് ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരമാകില്ലെന്നും രാഹുൽ ഗാന്ധി. ജനതാ കർഫ്യൂ ദിനത്തിൽ തളികയിൽ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെയും അദ്ദേഹം വിമർശിച്ചു. കൈയടിക്കുന്നതും മണിയടിക്കുന്നതും ദിവസ വേതനക്കാരായ തൊഴിലാളികളെയും ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇതിനായി വലിയ സാമ്പത്തിക പാക്കേജിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ ദുർബലമായ സമ്പദ് വ്യവസ്ഥയ്ക്ക് നേരെ വലിയ ആക്രമണമാണ് കൊറോണ വൈറസ് നടത്തിയിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. കൈയടിക്കുന്നത് അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശത്തിനു പുറമേ ധനസഹായവും നികുതിയിളവും ആണ് ആവശ്യം. അതിനുവേണ്ട അടിയന്തര നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം' - രാഹുൽ ഗാന്ധി പറഞ്ഞു

വൈറസ് വ്യാപനം തടയാൻ പ്രവർത്തിക്കുന്നവരോടുള്ള ബഹുമാന സൂചകമായി ജനതാ കർഫ്യൂ നടത്തുന്ന ഞായറാഴ്ച തളികയിൽ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP