Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

സിവിൽ സർവീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടുമുതൽ; യുപിഎസ്‌സി നടപടികൾ നിർത്തി വച്ചത് ഏപ്രിലിൽ

സിവിൽ സർവീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടുമുതൽ; യുപിഎസ്‌സി നടപടികൾ നിർത്തി വച്ചത് ഏപ്രിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2020ലെ സിവിൽ സർവീസസ് പരീക്ഷയുടെ അഭിമുഖം ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ യുപിഎസ്‌സി തീരുമാനം. രാജ്യത്ത് കോവിഡ് 19 രോഗബാധ വർധിച്ച സാഹചര്യത്തിൽ, 2021 ഏപ്രിൽ മാസം ആരംഭിച്ച അഭിമുഖ നടപടികൾ നിർത്തിവെച്ചിരുന്നു.

സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2020ലെ സിവിൽ സർവീസസ് പേഴ്സണൽ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന്' എന്ന് യുപിഎസ്‌സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള കോൾ ലെറ്റർ യുപിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 27ന് നടത്താനിരുന്ന സിവിൽ സർവീസസ് പ്രിലിമിനറി (2021), മെയ് ഒൻപതിന് നടത്താനിരുന്ന ഇപിഎഫ്ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ യുപിഎസ്‌സി മാറ്റിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP