Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നീല ജീൻസും​ ചുവന്ന ബനിയനും അതിനു മുകളിൽ പൊലീസിന്റെ ജാക്കറ്റും: മുഖം മറച്ച്​ വിദ്യാർത്ഥികളെ തല്ലിച്ചതക്കാനെത്തിയ ഇയാൾ ആരാണ് ? ചുവന്ന കുപ്പായക്കാര​ന്റെ കാര്യത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ്

നീല ജീൻസും​ ചുവന്ന ബനിയനും അതിനു മുകളിൽ പൊലീസിന്റെ ജാക്കറ്റും: മുഖം മറച്ച്​ വിദ്യാർത്ഥികളെ തല്ലിച്ചതക്കാനെത്തിയ ഇയാൾ ആരാണ് ? ചുവന്ന കുപ്പായക്കാര​ന്റെ കാര്യത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി :  പൗരത്വഭേദഗതി വിഷയത്തിൽ ജാമിയ മിലിയ ഇസ്ലാമിയയിലുണ്ടായ പ്രതിഷേധങ്ങളും പൊലീസ് നടപടിയും ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയാണ് മഫ്ത്തിയിൽ പൊലീസ് നടപടിയിൽ പങ്കെടുത്തയാൾ എബിവിപി-ആർഎസ്എസ് പ്രവർത്തകനാണ് എന്ന വാദം. നീല ജീൻസും​ ചുവന്ന ബനിയനും അതിനു മുകളിൽ പൊലീസിന്റെ ജാക്കറ്റും ധരി​ച്ച്​ മുഖം മറച്ച്​ വിദ്യാർത്ഥികളെ തല്ലിച്ചതക്കാനെത്തിയ ഇയാൾ ആരാണ്​ എന്ന്​ ചോദിക്കാത്തവർ അപൂർവമാണ് ഇപ്പോൾ.

റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ ആരാണ്​ ഈ ചുവന്ന കുപ്പായക്കാരൻ എന്ന സംശയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു​. പൊലീസിനൊപ്പം ചേർന്ന്​ ജാമിഅയിലെ വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഇയാൾ ആരാണെന്ന് ആർക്കെങ്കിലും പറഞ്ഞുതരാനാകുമോയെന്ന് ചിത്രങ്ങൾ പങ്കുവെച്ച് കട്ജു ട്വീറ്റ് ചെയ്​ത് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു.

ഇയാൾ എ.ബി.വി.പിയുടെ നേതാവാണെന്നും പൊലീസുകാരനല്ലെന്നു​മുള്ള പ്രചരണവും ഇതിനിടെ ശക്തമായി. പൊലീസുകാർക്കൊപ്പം സംഘ്​പരിവാറുകാരും തങ്ങളെ മർദിക്കാൻ ശ്രമിച്ചെന്ന്​ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഒടുവിൽ ചുവന്ന കുപ്പായക്കാര​ന്റെ കാര്യത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് തന്നെ​ രംഗത്ത് വന്നിരിക്കുന്നത്.

ഇയാൾ ഡൽഹി പൊലീസിന് പുറത്തുനിന്നുള്ളയാളാണെന്ന വാദം പൊലീസ് തള്ളുകയാണ് ഇപ്പോൾ. ഇയാൾ ഡൽഹി പൊലീസിന്റെ വാഹന മോഷണം തടയാനുള്ള വിഭാഗത്തിലെ കോൺസ്റ്റബിളാണ് ഇയാൾ എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ദക്ഷിണ ഡൽഹി ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവർത്തനം. അതേ സമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ അനുസരിച്ച് ഇയാൾ പൊലീസുകാരൻ അല്ലെന്നും ആർഎസ്എസ് പ്രവർത്തകനും, എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഭരത് ശർമ്മയാണ് എന്നാണ് അവകാശപ്പെട്ടത്.

തെക്ക് കിഴക്കൻ ജില്ലാ പൊലീസ്​ വിഭാഗത്തിലെ ഒരു കോൺസ്റ്റബിളാണ് ഇയാളെന്ന് മുതിർന്ന പൊലീസ് ഓഫീസർ അവകാശപ്പെട്ടുന്നത്. ജില്ലയിലെ ആൻറി ഓട്ടോ തെഫ്റ്റ് സ്ക്വാഡിലെ (എ‌.എ‌.ടി.‌എസ്) ഡിറ്റക്ടീവുകളോടൊപ്പമുള്ളവരായതിനാൽ കോൺസ്റ്റബിൾമാരിൽ ചിലർ അവരുടെ യൂണിഫോമിലായിരുന്നില്ലെന്നും ഓഫീസർ വിശദീകരിക്കുന്നു.

അവരുടെ ജോലിയുടെ സ്വഭാവം വ്യത്യസ്തമാണ്​. എ‌.എ‌.ടി.‌എസ് ടീം പൊതുവെ സിവിൽ വസ്ത്രത്തിലായിരിക്കും. അടിയന്തര സാഹചര്യമായതുകൊണ്ടാണ് ഇവരെ സംഘർഷം നിയന്ത്രിക്കാൻ വിളിച്ചുവരുത്തിയത്. ചെറുപ്പക്കാരനായ കോൺസ്റ്റബിളാണെന്നും സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ചിൻ‌മോയ് ബിസ്വാൾ ന്യായീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP