Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രഹ്മപുത്ര നദി കര കവിഞ്ഞു; ഇന്ത്യക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന; ജലനിരപ്പുയരുന്നത് 150 വർഷത്തിനിടെ ആദ്യമായി

ബ്രഹ്മപുത്ര നദി കര കവിഞ്ഞു; ഇന്ത്യക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന; ജലനിരപ്പുയരുന്നത് 150 വർഷത്തിനിടെ ആദ്യമായി

ഡൽഹി: ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പുയർന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. അരുണാചൽപ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി എംപി നിനോങ് എറിങ്ങാണ് അറിയിച്ചത്. ചൈനയിൽ തുടരുന്ന കനത്ത മഴയാണ് ബ്രഹ്മപുത്രയിൽ റെക്കോഡ് ജലനിരപ്പിന് കാരണമായത്.

ചൈനയിൽ സാങ്‌പോ എന്നും അരുണാചൽ പ്രദേശിൽ സിയാങ് എന്നും അറിയപ്പെടുന്ന ബ്രഹ്മപുത്ര നദിയിൽ 150 വർഷത്തിനിടെ ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. വിവിധ അണക്കെട്ടുകളിൽ നിന്നായി 9020 ക്യുമെക്‌സ് ജലം നദിയിലേക്ക് തുറന്നുവിട്ടതായും ചൈനയിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ചൈന നൽകിയ വിവരങ്ങൾ അനുസരിച്ച് പരിശോധനകൾ നടത്തിയെന്നും ഇന്ത്യക്ക് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം പ്രതികരിച്ചു. പ്രളയം ചൈനയെ ബാധിക്കുമെങ്കിലും അരുണാചൽപ്രദേശിലേക്ക് എത്തില്ലെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP