Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തായ് വാനുമായി ആയുധ ഇടപാട്; അമേരിക്കൻ കമ്പനിക്ക് നിരോധനം ഏർപ്പെടുത്തി ചൈന; നടപടി 100 കോടി ഡോളറിന്റെ മിസൈൽ വ്യാപാരം നടത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: തായ്വാനുമായി ഇടപാടുകൾ നടത്തുന്ന ലോക്ഹീഡ് മാർട്ടിൻ അടക്കമുള്ള അമേരിക്കൻ ആയുധ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ചൈന. തായ്വാന് ആയുധം വിൽക്കുന്നത് അമേരിക്ക ഉടൻ നിർത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആവശ്യപ്പെട്ടു.

തായ്വാനുമായി ലോക്ഹീഡ് മാർട്ടിൻ, റെയ്തിയോൺ എന്നീ കമ്പനികൾ 100 കോടി ഡോളറിന്റെ മിസൈൽ വ്യാപാരം നടത്തിയിരുന്നു. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 135 മിസ്സൈലുകൾ തായ്വാന് വിൽപന നടത്തുന്ന കാര്യം അമേരിക്ക കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആറ് എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം 142 മൊബൈൽ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും തായ്വാന് നൽകുന്നുണ്ട്.

1949 ലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സ്വതന്ത്രരാജ്യമായിമാറിയ തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാത്ത തായ്വാനും ചൈനയും തമ്മിൽ സംഘർഷാത്മകമായ ബന്ധമാണ് നിലനിൽക്കുന്നത്. തായ്വാനെതിരെ ചൈന സൈനിക നീക്കങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ സൈനിക ശേഷി ആർജിക്കാൻ തായ്വാൻ ശ്രമിക്കുന്നത്.

അമേരിക്കയും തായ്വാനും തമ്മിലുള്ള അടുപ്പം ചൈന ആശങ്കയോടെയാണ് കാണുന്നത്. ഇതിനെ ചെറുക്കുന്നതിനാണ് ഇപ്പോൾ ചൈന അമേരിക്കൻ കമ്പിനികൾക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങുന്നത്. ചൈനയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നും ഇത്തരം നടപടികൾ തുടരുമെന്നും സാവോ ലിജിയാൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP