Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കൊറോണ പരിധി വിട്ടാൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ സഹായിക്കാം; ഇന്ത്യയ്ക്ക് വാഗ്ദാനവുമായി ചൈന

കൊറോണ പരിധി വിട്ടാൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ സഹായിക്കാം; ഇന്ത്യയ്ക്ക് വാഗ്ദാനവുമായി ചൈന

സ്വന്തം ലേഖകൻ

ബീജിങ്: കൊറോണ പരിധി വിട്ടാൽ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം. ഇന്ത്യയിൽ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യം ഉണ്ടായാൽ വുഹാനിൽ തങ്ങൾ നിർമ്മിച്ചതുപെലെയുള്ള താൽക്കാലിക ആശുപത്രി തയ്യാറാക്കാൻ സഹായിക്കാമെന്നാണ് ചൈനീസ് അധികൃതരുടെ വാഗ്ദാനം. നിരവധി ചൈനീസ് കമ്പനികളാണ് ഇതിന് ത്യയാറായി രംഗത്തുള്ളതെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ്-19 രോഗപ്പകർച്ച സംബന്ധിച്ച് ഇന്ത്യയും ചൈനയും വിവരങ്ങൾ കൈമാറുന്നുണ്ട്. ഇതിനിടയിലാണ് ഇന്ത്യയ്ക്ക് ചൈനയുടെ വാഗ്ദാനം വന്നത്.ഇന്ത്യയിൽ നിക്ഷേപമിറക്കിയിട്ടുള്ള ചൈനീസ് വ്യവസായികൾ രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇതിനുമപ്പുറം ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹായം ആവശ്യമെങ്കിൽ കഴിവിനനുസരിച്ച് നൽകാൻ ചൈനീസ് കമ്പനികൾ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വൈറസ് ബാധ വ്യാപകമായി പടർന്ന വുഹാനിൽ രോഗികളെ ചികിത്സിക്കുന്നതിനായി നിരവധി താത്കാലിക ആശുപത്രികളാണ് ചൈനീസ് അധികൃതർ നിർമ്മിച്ചത്. ഇതിൽ 1000 കിടക്കകളുള്ള ആശുപത്രി അഞ്ച് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത് ലോകമെങ്ങും വലിയ വാർത്ത ആയിരുന്നു. ഇങ്ങനെ നിർമ്മിച്ച ആശുപത്രികളിൽ പകുതിയോളം രോഗികൾ സുഖം പ്രാപിച്ചതിനെ തുടർന്ന് അധികൃതർ അടച്ചുപൂട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP