Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനാ സാന്നിധ്യം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനാ സാന്നിധ്യം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനീസ് സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ഇന്ത്യൻ നാവികസേന. ചൈനീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാവികസേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്ക, പാക്കിസ്ഥാൻ അടക്കം ഇന്ത്യൻ അയൽരാജ്യങ്ങളിൽ ചൈന ഏറ്റെടുത്തിരിക്കുന്ന തുറമുഖ പദ്ധതികളുടെ സംരക്ഷണവും കൂടി കണക്കിലെടുത്താണ് ചൈന തങ്ങളുടെ നാവിക സേനയെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിക്കുന്നത്. എങ്കിലും ഇന്ത്യ ശക്തമായി ഇതിനെ നിരീക്ഷിക്കുകയാണ് എന്നാണ് ഇന്ത്യൻ നാവിക സേന പറയുന്നത്.

ജനുവരി ആറിന് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വിമാന വാഹിനി കപ്പലുകൾ വിന്യസിച്ചേക്കും എന്ന റിപ്പോർട്ട് വന്നിരുന്നു. ചൈനീസ് മാരീടൈം സ്റ്റാറ്റർജി എന്ന പ്രഭാഷണത്തിനിടെ ചീഫ് ഓഫ് സതേൺ നേവൽ കമാന്റ് വൈസ് അഡ്‌മിറൽ എകെ ചൗളയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പീപ്പിൾ ലിബറേഷൻ ആർമിയുടെ നേവൽ വിഭാഗം 1985 മുതൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സൈനിക വിന്യാസവും പെട്രോളിംഗും നടത്താറുണ്ട്. എന്നാൽ 2008 മുതൽ ഇത് ശക്തമാണ്. കടൽകൊള്ളക്കാരുടെ നടപടി എന്ന നിലയിലാണ് ചൈന ഇത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

2012 ൽ ഇത്തരത്തിൽ ആണവ അന്തർവാഹിനികൾ ഈ പ്രദേശത്ത് ചൈന വിന്യസിച്ചു. ഇതിന് പുറമേ കപ്പലുകളിൽ നിന്നുള്ള സന്ദേശങ്ങൾ ചോർത്തുക, കടൽതട്ടിന്റെ തന്ത്രപ്രധാന മാപ്പുകൾ തയ്യാറാക്കുക എന്നീ നീക്കങ്ങളും ചൈന നടത്തുന്നുണ്ട്. ഇതിന് പുറമേ വിമാന വാഹിനി കപ്പലുകളാണ് ചൈന ഈ മേഖലയിൽ വിന്യസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP