Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയന്ത്രണരേഖയിലെ ഇന്ത്യയുടെ പെട്രോളിങ്ങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് കേന്ദ്ര സർക്കാർ; അതിർത്തി പരിപാലനത്തോട് ഇന്ത്യൻ പക്ഷം സ്വീകരിക്കുന്നത് ഉത്തരവാദിത്തപരമായ സമീപനമെന്നും വിദേശ കാര്യമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സാധാരണ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് കേന്ദ്ര സർക്കാർ. അതിർത്തി സംരക്ഷണത്തിൽ ഇന്ത്യയുടേത് ഉത്തരവാദിത്തപരമായ സമീപനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'നിയന്ത്രണരേഖയിലെ ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും നമ്മുടെ ഭാഗത്താണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം പടിഞ്ഞാറൻ മേഖലയിലോ സിക്കിമിലോ നിയന്ത്രണരേഖ കടന്നിട്ടില്ല. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർത്ഥ നിയന്ത്രണരേഖയുടെ വിന്യാസം ഇന്ത്യൻ സൈനികർക്ക് നന്നായി അറിയാം. അത് കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പാലിക്കുന്നത്', വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും നിയന്ത്രണരേഖയുടെ ഇന്ത്യൻ ഭാഗത്താണ്. ഇന്ത്യയുടെ സാധാരണ പട്രോളിങ് രീതികളെ തടസപ്പെടുത്തുന്ന പ്രവർത്തനം ചൈനയുടെ ഭാഗത്തുനിന്നാണുണ്ടാകുന്നത്. അതിർത്തി പരിപാലനത്തോട് ഇന്ത്യൻ പക്ഷം എല്ലായ്‌പ്പോഴും വളരെ ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിച്ചത്. അതേസമയം, ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ ഞങ്ങൾ വളരെയധികം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ലഡാക്ക് അതിർത്തിയോട് ചേർന്ന് സമീപകാലത്തായി നിരവധി ചൈനീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ നേർക്കുനേർ സംഘർഷത്തിലേയ്‌ക്കെത്തിയ സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ഗൽവാൻ നദിക്ക് സമീപത്തായി ചൈന നിർമ്മാണ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇന്ത്യ ഈ മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP