Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് പ്രതിരോധത്തിന് കുട്ടികൾക്ക് കുടിക്കാൻ നൽകിയത് മദ്യം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്

കോവിഡ് പ്രതിരോധത്തിന് കുട്ടികൾക്ക് കുടിക്കാൻ നൽകിയത് മദ്യം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് മദ്യം നൽകി. ഒഡീഷയിലെ ഒരു ​ഗ്രാമത്തിലാണ് സംഭവം. ഒഡീഷയിലെ മൽഗംഗിരി ജില്ലയിലെ ​ഗോത്ര വർ​ഗ ​ഗ്രാമമായ പാർസൻപാലിയിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് കുട്ടികൾക്ക് മദ്യം വിളമ്പിയത്. ഒഡീഷയിൽ അറിയപ്പെടുന്ന പ്രാദേശികമദ്യായ സൽപയാണ് കുട്ടികൾക്ക് നൽകിയത്. ഇത് മുതിർന്നവർ പലപ്പോഴും കുടിക്കാറുണ്ടെങ്കിലും സാധാരണയായി കുട്ടികൾക്ക് നൽകാറില്ല.

കൊറോണ വൈറസ് പിടിക്കുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാർ കുട്ടികൾക്ക് നൽകിയത്. പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പന്ത്രണ്ടോളം കുട്ടികൾക്കാണ് മദ്യം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

കോവിഡിനെ തുരത്താൻ മദ്യത്തിന് കഴിയുമെന്ന് പ്രചാരണം ആദ്യം മുതൽ ലോകമെമ്പാടും വലിയ പ്രചാരണം നടന്നിരുന്നു. ഇറാനിൽ അനവധി പേരാണ് ഇത്തരം പ്രചാരണങ്ങൾ വിശ്വസിച്ച് വിഷമദ്യം കുടിച്ച് മരിച്ചത്. കോവിഡ് 19 മാറാൻ കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിക്കാൻ ജനങ്ങളൊട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവും രം​ഗത്ത് വന്നിരുന്നു. മംഗളൂരു, ഉള്ളാൾ സിറ്റി ,മുനിസിപ്പാലിറ്റി കൗൺസലറായ രവിചന്ദ്ര ഗട്ടിയാണ് കോവിഡ് മുക്തിക്ക് വിചിത്ര ചികിത്സാ ഉപദേശവുമായി രംഗത്ത് വന്നത്.

കോവിഡ് പ്രതിരോധ കമ്മിറ്റിയംഗവുമാണ് ഗട്ടി.' 90 എംഎൽ റമ്മിൽ ഒരു സ്പൂൺ നിറയെ കുരുമുളക് പൊടിയിട്ട് സ്വന്തം വിരൽ കൊണ്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ഒപ്പം രണ്ട് മുട്ട ഓംലറ്റ് കഴിക്കുക, കൊറോണ അപ്രത്യക്ഷമാകും '. മടിക്കേരിയിലും ബംഗളൂരുവിലും ആളുകൾ വ്യാപകമായി റം കുടിക്കും '. ജനങ്ങളൊട് ആഹ്വാനം ചെയ്യുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു. 'പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഇത് ഫലം ചെയ്തിട്ടുണ്ട്', ഗട്ടി പറഞ്ഞു. നേതാവിന്റെ ആഹ്വാനത്തെ വിമർശിച്ച് ആരോഗ്യ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP