Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫീസ് നൽകാത്തതിന് അദ്ധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അദ്ധ്യാപകൻ അറസ്റ്റിൽ

ഫീസ് നൽകാത്തതിന് അദ്ധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഉത്തർപ്രദേശിലും അദ്ധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്റെ പേരിൽ അദ്ധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ മേല്ജാതിക്കാരനായ അദ്ധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ജെലൂരിൽ അദ്ധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ജാതിക്കൊല നടന്നത്. രസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്വാൾ എന്ന ഒമ്പത് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

മേൽജാതിക്കാരായ അദ്ധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്റെ പേരിലായിരുന്നു ക്രൂര മർദ്ദനം. ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. എന്നാൽ, സംഭവം ജാതി വിവേചനമല്ലെന്നാണ് പൊലീസ് വാദക്കുന്നത്. അന്വേഷണത്തിൽ ജാതി വിവേചനമാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ, സ്‌കൂളിന്റെ ഉടമ കൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP