Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

ഡൽഹിയിൽ ബാലവേല; 15 മണിക്കൂർ ജോലിക്ക് കൂലി 150 രൂപ ; 23 കുട്ടികളെ രക്ഷപ്പെടുത്തി

ഡൽഹിയിൽ ബാലവേല; 15 മണിക്കൂർ ജോലിക്ക് കൂലി 150 രൂപ ; 23 കുട്ടികളെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ മൂന്ന് ഫാക്ടറികളിലായി ജോലി ചെയ്യിപ്പിക്കുകയായിരുന്ന 23 കുട്ടികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തിയത്. ബാല വേല ചെയ്യിപ്പിച്ചതിന് മൂന്ന് ഫാക്ടറികൾ അടച്ചുപൂട്ടി. കേസിലെ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

രക്ഷപ്പെടുത്തിയ 23 കുട്ടികളിൽ 17 പേരും പെൺകുട്ടികളാണ്. 13 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ടൂത്ത് ബ്രഷുകൾ, സ്റ്റീൽ പോളിഷ്, ഷൂകൾ എന്നിവ നിർമ്മിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്തിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടികളിൽ ചിലർ ഇൻവെർട്ടർ ഭാഗങ്ങളിലും ജോലി ചെയ്യുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ട് ഒരു ദിവസം 15 മണിക്കൂറിലധികം ജോലി ചെയ്യാൻ നിർബന്ധിച്ചു, ഇതിന് കൂലിയായി കേവലം 150-250 രൂപയാണ് നൽകിയിരുന്നത്.

എസ്ഡിഎം മോഡൽ ടൗൺ, തൊഴിൽ വകുപ്പ്, ഡൽഹി പൊലീസ്, സഹയോഗ് കെയർ ഫോർ യു (എൻജിഒ) എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ ലോക്ക്ഡൗണിന് ശേഷം നഗരത്തിലേക്ക് കടത്തിയെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP