Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രോഗവിവരം അറിഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടറോ നഴ്‌സോ തയ്യാറായില്ല; പനിപിടിച്ചെത്തിയ കുട്ടിക്ക് ഒടുവിൽ കുത്തിവെപ്പ് നടത്തിയത് ആശുപത്രിയിലെ തൂപ്പുകാരി; മൂംബൈയിൽ രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടറും ആശുപത്രി ഉടമയും അറസ്റ്റിൽ

രോഗവിവരം അറിഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടറോ നഴ്‌സോ തയ്യാറായില്ല;  പനിപിടിച്ചെത്തിയ കുട്ടിക്ക് ഒടുവിൽ കുത്തിവെപ്പ് നടത്തിയത് ആശുപത്രിയിലെ തൂപ്പുകാരി; മൂംബൈയിൽ രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടറും ആശുപത്രി ഉടമയും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ നഴ്‌സിന്റെ സമ്മതത്തോടെ തൂപ്പുജോലിക്കാരി മരുന്നു കുത്തിവച്ച 2 വയസ്സുകാരൻ മരിച്ചു. കിഴക്കൻ മുംബൈയിൽ ഗോവണ്ടിയിലെ നൂർ നഴ്‌സിങ് ഹോമിൽ താഹ അസിം ഖാൻ എന്ന കുഞ്ഞിനാണു മരുന്നു മാറി കുത്തിവച്ചതിലൂടെ ജീവൻ നഷ്ടമായത്. സംഭവത്തെതുടർന്ന് ഡോക്ടർ അൽതാഫ് ഖാൻ (29), നഴ്‌സിങ് ഹോം ഉടമ നസിമുദ്ദീൻ സഈദ് (63) എന്നിവരെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിനു റജിസ്‌ട്രേഷൻ ഇല്ലെന്നും പൊലീസ് അറിയിച്ചു.

പനിയും വയറിളക്കവും മൂലമാണു കുഞ്ഞിനെ നഴ്‌സിങ് ഹോമിലെത്തിച്ചത്. അതേസമയത്ത് അവിടെയുണ്ടായിരുന്ന 16 വയസ്സുകാരനു മരുന്നു കുത്തിവയ്ക്കാൻ റെസിഡന്റ് ഡോക്ടറോടു നിർദേശിച്ച ശേഷം ഡോക്ടർ വീട്ടിലേക്കു പോയി. റെസിഡന്റ് ഡോക്ടറാകട്ടെ നഴ്‌സിനോടു കുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. നഴ്‌സും ഇതു കേട്ടഭാവം നടിക്കാതിരുന്നപ്പോഴാണു സമീപത്തുണ്ടായിരുന്ന 17 വയസ്സുള്ള തൂപ്പുകാരി അവരെ സമീപിച്ചതും കുത്തിവയ്പ് നൽകണോ എന്നു ചോദിച്ചതും.

സമ്മതം ലഭിച്ചതോടെ പെൺകുട്ടി സിറിഞ്ചിൽ മരുന്നെടുത്ത് 2 വയസ്സുകാരനെ ആളുമാറി കുത്തിവയ്ക്കുകയായിരുന്നു. എട്ടാം ക്ലാസിൽ തോറ്റതിനു ശേഷം നഴ്‌സിങ് ഹോമിൽ ജോലിക്കുകയറിയ പെൺകുട്ടിക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP