Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ പിശാചുബാധ ഒഴിപ്പിക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് തലയറുത്തുമാറ്റി രക്തം കുടിച്ചു; ഹൈദരാബാദിൽ ദമ്പതിമാർ അറസ്റ്റിൽ; വിശ്വസിക്കാനാവാതെ ലോകം

ഭാര്യയുടെ പിശാചുബാധ ഒഴിപ്പിക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് തലയറുത്തുമാറ്റി രക്തം കുടിച്ചു; ഹൈദരാബാദിൽ ദമ്പതിമാർ അറസ്റ്റിൽ; വിശ്വസിക്കാനാവാതെ ലോകം

ഭാര്യയുടെ പിശാച് ബാധ ഒഴിപ്പിക്കുന്നതിന് മൂന്നുമാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് തലയറുത്ത് രക്തം കുടിച്ച കേസിൽ ദമ്പതിമാരെ ഹൈദരാബാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. രച്ചക്കോണ്ട പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് ലോകത്തെയാകെ ഞെട്ടിച്ച സംഭവമുണ്ടായത്. ഡ്രൈവർ കേരുകോണ്ട രാജശേഖറും (40) ഭാര്യ കെ.ശ്രീലത(35)യുമാണ് അറസ്റ്റിലായത്. ചന്ദ്രഗ്രഹണദിവസമായ ജനുവരി 31-നായിരുന്നു ക്രൂരത നടന്നതെന്നും പൊലീസ് പറഞ്ഞു.

സെക്കന്തരാബാദിലെ ഭോയ്ഗുഡ മേഖലയിൽ മാതാപിതാക്കൾക്കൊപ്പം തെരുവിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് രാജശേഖർ തട്ടിയെടുത്തത്. കുഞ്ഞിന്റെ അറുത്തുമാറ്റിയ തല ഫെബ്രുവരി ഒന്നിന് ഇയാളുടെ ചിൽക്കനഗറിലെ വീടിന്റെ ടെറസിൽനിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയുടെ ആരോഗ്യം നശിക്കുന്നത് പിശാചുബാധയെത്തുടർന്നാണെന്ന വിശ്വാസത്തിലാണ് ഈ ക്രൂരകൃത്യം രാജശേഖർ നടത്തിയതെന്ന് രചകോണ്ട പൊലീസ് കമ്മിഷണർ മഹേഷ് ഭഗവത് പറഞ്ഞു.

വാറംഗലിലെ മേദാരത്ത് നടക്കുന്ന ഗോത്ര ഉത്സവമായ സമ്മക്ക സരളമ്മയിൽ പങ്കെടുക്കുന്നതിനായി ഇരുവരും 2016 ഫെബ്രുവരിയിൽ പോയിരുന്നു. അവിടെവെച്ചുകണ്ട ഒരു ദുർമന്ത്രവാദിയാണ് പെൺകുഞ്ഞിനെ നരബലി നടത്തി രക്തം കുടിച്ചാൽ ബാധയൊഴിയുമെന്ന് ഇവരെ വിശ്വസിപ്പിച്ചത്. കൂടുതൽ ദുർമന്ത്രവാദികളെക്കണ്ട് അഭിപ്രായം ചോദിക്കാൻ രാജശേഖർ ശ്രമം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ജനുവരി 31-ന് രാത്രി ഭോയ്ഗുഡയിലെ നടപ്പാതയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ രാജശേഖർ തട്ടിയെടുക്കുകയായിരുന്നു. പ്രതാപ സിംഗം ഗ്രാമത്തിലുള്ള മുസി നദിക്കരയിലേക്കാണ് അയാൾ നേരെ പോയത്. അവിടെവെച്ച് കുഞ്ഞിന്റെ തലയറുത്തു. ഉടലും കത്തിയും നദിയിലേക്ക് വലിച്ചെറിഞ്ഞു. രക്തമൊഴുക്ക് നിൽക്കുന്നതുവരെ കാത്തുനിന്നശേഷം അറുത്തെടുത്ത തലയുമായി വീട്ടിലേക്ക് പോന്നു.

വീട്ടിലെത്തി ഭാര്യയുമൊത്ത് ക്ഷുദ്ര പൂജ നടത്തിയ രാജശേഖർ പൂജയ്ക്കുശേഷം തല ടെറസിൽ തെക്കുപടിഞ്ഞാറ് മൂലയിലായി സ്ഥാപിച്ചു. പിറ്റേന്ന് പതിവുപോലെ അയാൾ ജോലിക്കുപോവുകയും ചെയ്തു. എന്നാൽ, രാവിലെ പതിനൊന്ന് മണിയോടെ ശ്രീലതയുടെ അമ്മ ബാല ലക്ഷ്മിയാണ് ടെറസിൽ തല കണ്ടെത്തിയതും അയൽക്കാരെ വിവരമറിയിച്ചതും. തുടർന്ന് പൊലീസെത്തി ഇരുവരെയും ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP