Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കളുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ സമ്മർദ്ദം; ചീഫ് എഡിറ്റർക്കെതിരെ പരാതിയുമായി റിപ്പോർട്ടർ; സമാചാർ പ്ലസ് വാർത്താ മേധാവി ഉമേഷ് കുമാർ ശർമ്മ അറസ്റ്റിൽ

മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കളുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ സമ്മർദ്ദം; ചീഫ് എഡിറ്റർക്കെതിരെ പരാതിയുമായി റിപ്പോർട്ടർ; സമാചാർ പ്ലസ് വാർത്താ മേധാവി ഉമേഷ് കുമാർ ശർമ്മ അറസ്റ്റിൽ

മറുനാടൻ മലയാളി ഡെസ്‌ക്

ലഖ്‌നൗ: സ്റ്റിങ് ഓപ്പറേഷൻ നടത്താൻ റിപ്പോർട്ടറോട് നിർബന്ധിച്ച സമാചാർ പ്ലസ് വാർത്താ ചാനലിന്റെ ചീഫ് എഡിറ്ററും സിഇഒ.യുമായ ഉമേഷ് കുമാർ ശർമയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖരായ രാഷ്ട്രീയ പ്രവർത്തകരുടെ വിവരങ്ങൾ രഹസ്യമായി ചോർത്തി റിപ്പോർട്ട് ചെയ്യാനാണ് ശർമ സമ്മർദം ചെലുത്തിയത്. ഞായറാഴ്ച ശർമയുടെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റുചെയ്തത്. സമാചാർ പ്ലസിലെ മാധ്യമപ്രവർത്തകനായ ആയുഷ് ഗൗഡ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

ശർമയുടെ നോയിഡയിലുള്ള ഓഫീസിലും ഗസ്സിയാബാദിലെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നെന്ന് എ.ഡി.ജി. അശോക് കുമാർ പറഞ്ഞു. പരിശോധനയിൽ 39.73 ലക്ഷം രൂപയും 16,279 യു.എസ്. ഡോളർ, 11,030 തായ് കറൻസി, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, ഐ-പാഡ്, ലാപ്ടോപ്പ് തുടങ്ങിയവയും കണ്ടെടുത്തു. മുഖ്യമന്ത്രിയെയും പ്രമുഖ രാഷ്ട്രീയപ്രവർത്തകരെയും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒളിക്യാമറാ റിപ്പോർട്ടിങ് നടത്താൻ ശർമ ആവശ്യപ്പെട്ടതെന്ന് എഫ്.ആർ.ആറിൽ പറയുന്നു.ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി പ്രവർത്തിക്കുന്ന സമാചാർ പ്ലസ് 2016-ൽ അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരേ ഒളിക്യാമറാ റിപ്പോർട്ടിങ് നടത്തി ശ്രദ്ധനേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP