Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഈ മാസം എട്ടിന് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജസ്റ്റീസ് സുരേഷ് കെയിറ്റ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.

നവംബർ ഒന്നിന് ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം, ചിദംബരത്തിന്റെ ജുഡീഷൽ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഈ മാസം 27 വരെയാണ് റോസ് അവന്യു കോടതി കസ്റ്റഡി നീട്ടിയത്. ഓഗസ്റ്റ് 21നാണ് ഇഡി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP