Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദു ഭക്തരുടെ പ്രശ്‌നം പെൺ സുഹൃത്തുക്കൾ ഇല്ലാത്തതും ഇംഗ്ലീഷ് അറിയാത്തതും; ഹിന്ദുത്വ വാദികൾക്കെതിരെ പരിഹാസവുമായി നോവലിസ്റ്റ് ചേതൻ ഭഗത്; യോജിച്ചും വിയോജിച്ചും സോഷ്യൽ മീഡിയ

ഹിന്ദു ഭക്തരുടെ പ്രശ്‌നം പെൺ സുഹൃത്തുക്കൾ ഇല്ലാത്തതും ഇംഗ്ലീഷ് അറിയാത്തതും; ഹിന്ദുത്വ വാദികൾക്കെതിരെ പരിഹാസവുമായി നോവലിസ്റ്റ് ചേതൻ ഭഗത്; യോജിച്ചും വിയോജിച്ചും സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഹിന്ദു ഭക്തർക്കെതിരെ കടുത്ത പരിഹാസവുമായി നോവലിസ്റ്റ് ചേതൻ ഭഗത്. പെൺ സുഹൃത്തുക്കൾ ഇല്ലാത്തതാണ് ഹിന്ദുത്വവാദികളുടെ പ്രശ്‌നമെന്നു പറഞ്ഞ ചേതൻ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരാണ് ഭക്തരെന്നും പരിഹസിച്ചു.

തങ്ങളുടെ കുറവുകൾ, ഇന്ത്യൻ ദേശീയതയുടെ മറവിൽ ഒളിച്ചു വയ്ക്കുകയാണെന്നും ഇക്കൂട്ടർ ഏറെ പിന്തുടർന്ന് ആക്രമിക്കുന്നത് ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരും മോദിയെ എതിർക്കുന്നവരുമായ സ്ത്രീകളെയാണെന്നും ചേതൻ ഭഗത് ചൂണ്ടിക്കാട്ടുന്നു. ദൈനിക് ഭാസ്‌കർ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ചേതന്റെ പരിഹാസം.

ബിജെപിയുടെ പിൻബലത്തിൽ വിലസുന്ന 'ഭക്തർ' എന്ന വിഭാഗത്തെയാണ് ചേതൻ പരിഹസിക്കുന്നത്. മോദിയെ വിശ്വസിക്കുന്നവർ പോലും, പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് അഭിയാൻ എന്ന ആശയത്തിന് പൂർണ്ണ പിന്തുണ നൽകുന്നില്ലെന്നാണ് ചേതൻ പറയുന്നത്.

നേരത്തെ, മോദിയെ അംഗീകരിക്കുകയും, നരേന്ദ്ര മോദിക്കും പാർട്ടി അനുഭാവികൾക്കും ഒപ്പം സെൽഫി എടുക്കുകയും ചെയ്ത വ്യക്തിയാണ് ചേതൻ ഭഗത്. ഇപ്പോൾ ഹിന്ദുത്വവാദികൾക്കെതിരായി അഭിപ്രായങ്ങൾ പങ്കുവച്ചത് സംഘപരിവാർ അനുകൂലികളായ ചേതന്റെ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ചേതന്റെ പ്രസ്താവന ഇതിനോടകം വിവാദമായിക്കഴിഞ്ഞു. എതിർത്തും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്വിറ്ററിൽ 5.2 ദശലക്ഷം പേർ ചേതനെ പിന്തുടരുന്നുണ്ട്. അഭിപ്രായം തുറന്നടിച്ചതോടെ ട്വിറ്റർ അക്കൗണ്ടിലേക്ക് ട്വീറ്റുകളുടെ പ്രവാഹമാണ്.

നരേന്ദ്ര മോദിയുടെ നയങ്ങളോട് ആദ്യ ഘട്ടത്തിൽ യോജിപ്പു പ്രകടിപ്പിച്ചിരുന്ന ചേതൻ ഭഗത്ത് അടുത്തിടെയാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട്, അവർ ചെയ്യുന്ന എല്ലാ തെറ്റുകളും അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. വോട്ടു ചെയ്യുന്നവരും അവരുടെ ആശയങ്ങളും വ്യത്യസ്തമാണ് എന്ന് ജൂലൈ 1 നു ചേതൻ തന്റെ ട്വിറ്ററിൽ കുറിച്ചത് ബിജെപിയെ ഉദ്ദേശിച്ചാണ്. തന്റെ പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ട് പുറത്തിറക്കിയപ്പോൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഇംഗ്ലീഷ് സംസാരിക്കാത്ത പുരുഷന്മാരെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യില്ല എന്ന് പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP