Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'3600 കോടി രൂപയ്ക്കു ശിവജി കനാൽ നിർമ്മിക്കാത്തത് എന്തുകൊണ്ട്?' സോഷ്യൽ മീഡിയയിലെ വിമർശനത്തിനു പിന്നാലെ ചേതൻ ഭഗത്തും ബിജെപി സർക്കാർ നടപടിക്കെതിരെ രംഗത്ത്; നോട്ടു നിരോധനത്തെ എതിർത്ത എഴുത്തുകാരനു ശിവജി സ്മാരക നിർമ്മാണത്തിലും കടുത്ത പ്രതിഷേധം

'3600 കോടി രൂപയ്ക്കു ശിവജി കനാൽ നിർമ്മിക്കാത്തത് എന്തുകൊണ്ട്?' സോഷ്യൽ മീഡിയയിലെ വിമർശനത്തിനു പിന്നാലെ ചേതൻ ഭഗത്തും ബിജെപി സർക്കാർ നടപടിക്കെതിരെ രംഗത്ത്; നോട്ടു നിരോധനത്തെ എതിർത്ത എഴുത്തുകാരനു ശിവജി സ്മാരക നിർമ്മാണത്തിലും കടുത്ത പ്രതിഷേധം

മുംബൈ: പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്ത് ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ രംഗത്ത്. മഹാരാഷ്ട്രയിൽ 3600 കോടി രൂപ മുടക്കി ശിവജി പ്രതിമ സ്ഥാപിക്കുന്നതിനെതിരെയാണു ചേതന്റെ പ്രതിഷേധം.

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അവഗണിച്ചാണു കോടികൾ ചെലവഴിച്ചു പ്രതിമ നിർമ്മാണമെന്നു ചേതൻ ഭഗത്ത് അഭിപ്രായപ്പെട്ടു. നേരത്തെ നോട്ടുനിരോധനത്തെയും ചേതൻ വിമർശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ നിരന്തരം നടക്കുന്ന കർഷക ആത്മഹത്യകളെ ചൂണ്ടിക്കാട്ടിയാണു ചേതൻ വിമർശനം ഉന്നയിച്ചത്. പ്രതിമയ്ക്കു പകരം എന്തുകൊണ്ട് 3600 കോടി രൂപ മുടക്കി മഹാരാഷ്ട്രയിലൂടെ പോകുന്ന ശിവജി കനാൽ നിർമ്മിക്കുന്നില്ല എന്നു ചേതൻ ചോദിച്ചു. കനാൽ നിർമ്മിച്ച് കൃഷിക്കാവശ്യമായ ജലം നൽകിയാൽ കർഷകർ ആത്മഹത്യ ചെയ്യാതിരിക്കില്ലേ എന്നും ചേതൻ പറഞ്ഞു.

മഹാരാഷ്ട്രയിലെ മറാത്ത് വാഡയിൽ കടുത്ത വരൾച്ചയെ തുടർന്ന് നാലുമാസത്തിനിടെ 400 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഈ അവസരത്തിലാണ് 3600കോടി രൂപ മുടക്കി ശിവജിക്ക് സ്മാരകം നിർമ്മിക്കുന്നത്. ബിജെപി ഭരണത്തിൻ കീഴിലുള്ള മഹാരാഷ്ട്ര സർക്കാർ മുംബൈ തീരത്തിന് സമീപത്തുള്ള ദ്വീപിലാണ് 3600 കോടി രൂപ മുടക്കി ശിവജിക്കായി പടുകൂറ്റൻ പ്രതിമ നിർമ്മിക്കുന്നത്.

കനത്ത പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞദിവസം ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. നേരത്തെ നോട്ട് നിരോധനത്തിലാണ് ബിജെപിക്കെതിരെയും മോദിക്കെതിരെയും ചേതൻ ഭഗത് ആദ്യമായി വിമർശനം ഉന്നയിച്ചത്. തെറ്റ് സംഭവിക്കുമ്പോൾ ദേശസ്നേഹത്തിന്റെ പേരുംപറഞ്ഞ് ക്യൂ നിൽക്കാനല്ല പറയേണ്ടതെന്നായിരുന്നു ചേതന്റെ വിമർശനം. സോഷ്യൽ മീഡിയയും പ്രതിമ നിർമ്മാണത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണു മുമ്പു കേന്ദ്രസർക്കാരിന്റെ വിവിധ കാര്യങ്ങളെ പിന്തുണച്ചിരുന്ന ചേതൻ ഭഗത്തും സർക്കാരിനെതിരായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP