Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാഗത്തിന്റെ പ്രതീക്ഷയും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കനക്കുന്നതിനിടെ ചെന്നൈ നഗരത്തിന്റെ ദാഹം തീർക്കാൻ ജലട്രയിൻ എത്തും; തിരുവെള്ളൂരിലെ ജോലാർപേട്ടയിൽ നിന്ന് നഗരത്തിൽ പ്രതിദിനം എത്തുക ഒരുകോടി ലിറ്റർ ജലം; 20 ലക്ഷം ലിറ്റർ വെള്ളം കേരളത്തോടും ആവശ്യപ്പെടും

യാഗത്തിന്റെ പ്രതീക്ഷയും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കനക്കുന്നതിനിടെ ചെന്നൈ നഗരത്തിന്റെ ദാഹം തീർക്കാൻ ജലട്രയിൻ എത്തും; തിരുവെള്ളൂരിലെ ജോലാർപേട്ടയിൽ നിന്ന് നഗരത്തിൽ പ്രതിദിനം എത്തുക ഒരുകോടി ലിറ്റർ ജലം; 20 ലക്ഷം ലിറ്റർ വെള്ളം കേരളത്തോടും ആവശ്യപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വരൾച്ച രൂക്ഷമായതോടെ തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ മേൽനോട്ടത്തിൽ യാഗവും പ്രാർത്ഥനയും. കൂടുതൽ ഇടങ്ങളിൽ മഴ പെയ്യുന്നതിനാണ് യാഗം നടത്തുന്നത്. പേരൂരിൽ ജലവിഭവത്തിന്റെ ചുമതലയുള്ള മന്ത്രി എസ് പി വേലുമണി യാഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിലും അണ്ണാഡിഎംകെ പ്രവർത്തകർ പ്രാർത്ഥനായജ്ഞം നടത്തുന്നുണ്ട്. ജലക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഡിഎംകെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അതിനിടെ, ചെന്നൈ നഗരത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലട്രെയിനുകളെത്തുന്നു. തിരുവെള്ളൂർ ജില്ലയിലെ ജോലാർപേട്ടയിൽ നിന്ന് ദിവസവും ഒരു കോടി ലിറ്റർ വെള്ളം ട്രെയിൻ മാർഗം നഗരത്തിലെത്തിക്കാനാണ് തീരുമാനം. ആറു മാസത്തേക്ക് ഇങ്ങിനെ ചെന്നൈയുടെ ദാഹം തീർക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇതുകൊണ്ടൊന്നും ജലക്ഷാം പരിഹരിക്കാൻ കഴിയില്ലെന്നു സർക്കാരിനു ബോധ്യമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ദിനംപ്രതി ഇരുപത് ലക്ഷം ലിറ്റർ വെള്ളം നൽകണമെന്ന് കേരളത്തോട് അഭ്യർത്ഥിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്.

അതേസമയം ജലക്ഷാമം കാരണം അടച്ച ചെന്നൈയിലെ സ്വകാര്യ സ്‌കൂളുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകി. സ്‌കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം സർക്കാർ എത്തിച്ച് നൽകുമെന്നും അറിയിച്ചു. ക്ലാസ് തുടങ്ങാത്ത സ്‌കൂളുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP