Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിവേഗത്തിലെത്തിയ ആഡംബര കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; ചെന്നൈയിൽ ഡ്യൂട്ടിക്കുള്ള യാത്രക്കിടെ അപകടത്തിൽ രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം

അതിവേഗത്തിലെത്തിയ ആഡംബര കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; ചെന്നൈയിൽ ഡ്യൂട്ടിക്കുള്ള യാത്രക്കിടെ അപകടത്തിൽ രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: അമിതവേഗത്തിലെത്തിയ ആഡംബര കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 4.15-ഓടെ ആമ്പത്തൂർ എസ്റ്റേറ്റ് റോഡിലെ സ്വകാര്യ സ്‌കൂളിന് സമീപമായിരുന്നു അപകടം. ചെന്നൈ സിറ്റി പൊലീസിന്റെ ആംഡ് റിസർവ് യൂണിറ്റിലെ ഉദ്യോഗസ്ഥരായ ബി. രവീന്ദ്രൻ(32) വി. കാർത്തിക്(34) എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആമ്പത്തൂർ സ്വദേശി എസ്. അമൃതിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ കോയമ്പേടിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പൊലീസുകാർ അപകടത്തിൽപ്പെട്ടത്. രവീന്ദ്രനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

സ്വകാര്യ സ്‌കൂളിന് സമീപത്തുവെച്ച് വലത്തോട്ട് തിരിഞ്ഞ ബൈക്കിനെ എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുകളിലേക്ക് ഉയർന്നുപൊങ്ങുകയും രണ്ടുപേരും തെറിച്ചുവീഴുകയും ചെയ്തു. രവീന്ദ്രൻ സംഭവസ്ഥലത്തുവെച്ചും കാർത്തിക്ക് ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എൻജിനീയറിങ് വിദ്യാർത്ഥിയായ അമൃതിനൊപ്പം നൊലമ്പൂർ സ്വദേശി വരുൺ ശേഖർ(20) കെ.കെ. നഗർ സ്വദേശി രോഹിത് സൂര്യ(21) എന്നിവരാണ് കാറിലുണ്ടായിരുന്നത്. വരുണിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും സംഭവസമയത്ത് അമൃതാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. രോഹിതിന്റെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവർ സംഘം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP