Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈ-മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി; തെന്നിമാറിയത് രണ്ട് ബോഗികൾ; ആളപായമില്ലെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും റെയിൽവേ; തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ചെന്നൈ-മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി; തെന്നിമാറിയത് രണ്ട് ബോഗികൾ; ആളപായമില്ലെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും റെയിൽവേ; തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

ഷൊർണൂർ: ചെന്നൈ-മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ വച്ച് പാളം തെറ്റി അപകടം. രണ്ട് ബോഗികളാണ് ട്രെയിനിൽ നിന്നും തെന്നിമാറിയതെന്നും ആളപായമില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. എഞ്ചിനും ചരക്ക് വാഹനങ്ങളും കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയതെന്നാണ് വിവരം.

അപകടമുണ്ടായി നിമിഷങ്ങൾക്കകം തന്നെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ റെയിൽവേ ആരംഭിച്ചു. രണ്ടര മണിക്കൂറിനകം തകരാർ പരിഹരിക്കുമെന്നാണ് ആദ്യ സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിലാണ്. ബോഗി പാളം തെറ്റിയെന്നറിഞ്ഞ് പരിഭ്രാന്തരായ യാത്രക്കാർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP