Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കബാലി ഇഫക്ട് ജീവിതത്തിലും; സിനിമ കണ്ടു മടങ്ങിയ യുവാവു രക്ഷിച്ചതു കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടിയിരുന്ന യുവതിയെ; ചെന്നൈ സ്വദേശിയുടെ ഇടപെടൽ യുവതിയുടെ മാനം കാത്ത കഥ കബാലിക്കൊപ്പം ചേർത്തുവച്ചു തമിഴകം

കബാലി ഇഫക്ട് ജീവിതത്തിലും; സിനിമ കണ്ടു മടങ്ങിയ യുവാവു രക്ഷിച്ചതു കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടിയിരുന്ന യുവതിയെ; ചെന്നൈ സ്വദേശിയുടെ ഇടപെടൽ യുവതിയുടെ മാനം കാത്ത കഥ കബാലിക്കൊപ്പം ചേർത്തുവച്ചു തമിഴകം

ചെന്നൈ: അക്രമികളിൽ നിന്നും ബലാത്സംഗ വീരന്മാരിൽ നിന്നും നായികയെയും മറ്റും രക്ഷിക്കുന്ന സൂപ്പർ ഹീറോ നായകന്മാരെ മിക്ക സിനിമയിലും കാണാനാകും. പക്ഷേ, യഥാർഥ ജീവിതത്തിൽ ഇത്തരം കാഴ്ചകൾ അപൂർവമാണ്.

എന്നാലിതാ അത്തരത്തിലൊരു സംഭവം തമിഴ്‌നാട്ടിൽ നടന്നിരിക്കുന്നു. ചെെൈന്ന സ്വദേശിയായ വസന്ത് പോളാണ് കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടിയിരുന്ന യുവതിയെ സ്വന്തം ജീവൻ പണയംവച്ചും അക്രമികളിൽ നിന്നു രക്ഷിച്ചത്.

രജനീകാന്ത് എന്ന താരരാജാവിന്റെ 'കബാലി' കണ്ടു മടങ്ങവെയാണു സംഭവം. യുവാവിന്റെ തക്ക സമയത്തെ സാഹസിക ഇടപെടലിനാൽ യുവതി അക്രമികളിൽ നിന്നു രക്ഷപ്പെട്ടു. പക്ഷേ, വസന്ത് പോളിനു കടുത്ത മർദനമേൽക്കേണ്ടി വന്നു. കഴുത്തിൽ മുറിവുകളുമുണ്ടായി.

സംഭവത്തെ രജനികാന്തിന്റെ കബാലി സിനിമയുമായി ചേർത്താണ് തമിഴകം കൊണ്ടാടുന്നത്. ആക്രമണത്തിൽ പരുക്കേറ്റതിനുശേഷം വസന്ത് പോൾ തന്നെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. രജനികാന്തിന്റെ ഫാനായ വസന്തും സുഹൃത്തുക്കളും കൂടി കബാലി ആദ്യദിവസം തന്നെ തിയറ്റേറിൽ പോയി കണ്ടു. തുടർന്ന് സുഹൃത്തുക്കളെ യാത്രയാക്കിയ ശേഷം വസന്ത് വീട്ടിലേക്ക് തിരിച്ചു. എളുപ്പത്തിൽ വീട്ടിലെത്തുന്നതിനായി അലന്തൂർ വഴിയുള്ള റോഡിലൂടെയാണ് വസന്ത് വാഹനവുമായി പോയത്. ഡ്രൈവിങ്ങിനിടെ മൂത്രമൊഴിക്കാനും സിഗററ്റ് വലിക്കാനുമായി വാഹനം നിർത്തിയ വസന്ത് പ്രദേശത്ത് നിന്നും അപരിചിതമായ കരച്ചിൽ കേട്ടു.

എന്താണെന്ന് അറിയാൻ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ ചേർന്ന് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം കണ്ടത്. മറ്റൊന്നും ആലോചിക്കാതെ വസന്ത് അതിലൊരാൾക്ക് നേരെ ചാടിവീണു. അതേസമയം മറ്റുള്ള രണ്ടുപേർ പെൺകുട്ടിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമികളുമായുള്ള സംഘർഷം തുടരുന്നതിനിടെ ശബ്ദം കേട്ട് ആ പ്രദേശത്തേക്ക് ഒരു ഓട്ടോറിക്ഷ എത്തി. ഓട്ടോ ഡ്രൈവർ വസന്തിന്റെയും പെൺകുട്ടിയുടെയും രക്ഷക്കെത്തി. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.

അക്രമികൾ തെക്കേ ഇന്ത്യക്കാരല്ലെന്നും വടക്കേ ഇന്ത്യക്കാരാണെന്നും അവരുടെ ഹിന്ദി സംഭാഷണത്തിൽ നിന്നുമാണ് തനിക്കിത് മനസിലായതെന്നും വസന്ത് പോസ്റ്റിൽ കുറിച്ചു. കയറു കൊണ്ട് ചുറ്റിപ്പിടിച്ചിരുന്നതിനാൽ വസന്തിന്റെ കഴുത്തിൽ മുറിവേറ്റ് ചോര വാർന്നിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും വസന്ത് തന്റെ പോസ്റ്റിൽ പറയുന്നു. ഒപ്പം തന്നെ കഴുത്തിൽ മുറിവേറ്റ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്‌ബുക്കിൽ വസന്ത് എഴുതിയ കുറിപ്പ് വൈറലായതോടെ വിവിധ മാദ്ധ്യമങ്ങൾ അതു വാർത്തയാക്കുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP