Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

പ്രളയക്കെടുതിക്കു പിന്നാലെ ചെന്നൈയെ നടുക്കി ആശുപത്രിയിലെ കൂട്ടമരണം; വൈദ്യുതി നിലച്ചതോടെ നന്ദംപാക്കത്ത് ഓക്‌സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത് 18 രോഗികൾ

പ്രളയക്കെടുതിക്കു പിന്നാലെ ചെന്നൈയെ നടുക്കി ആശുപത്രിയിലെ കൂട്ടമരണം; വൈദ്യുതി നിലച്ചതോടെ നന്ദംപാക്കത്ത് ഓക്‌സിജൻ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചത് 18 രോഗികൾ

ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 14 രോഗികൾ മരിച്ചു. നന്ദംപാക്കത്തെ എം.ഒ.ടി ഇന്റർനാഷനൽ ആശുപത്രിയിലാണ് സംഭവം.

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഓക്‌സിജൻ സംവിധാനം തകരാറിലായിരുന്നു. ഐ.സി.യുവിൽ കിടന്ന രോഗികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.

പെട്രോൾ ബങ്കുകളിൽ ഡീസൽക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇവിടെ ഒന്നും ജനറേറ്ററും പ്രവർത്തിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. 

കനത്ത മഴ നാശം വിതച്ച ചെന്നൈയിൽ കഴിഞ്ഞ കുറേ ദിവസമായി വൈദ്യുതി വിതരണം തടസ്സപ്പെട്ട നിലയിലാണ്. പല നഗരങ്ങളും വെള്ളപ്പൊക്കത്തിലാണ്. രക്ഷാപ്രവർത്തനത്തിന് കരസേനയും നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും രംഗത്തുണ്ട്. 

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വൈദ്യുതി ബന്ധം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ ഇടവരുത്തിയത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അടയാർ നദി കരകവിഞ്ഞ് ഒഴുകിയതാണ് ആശുപത്രിയിൽ വെള്ളം കയറാൻ കാരണമായത്. ആശുപത്രിയുടെ ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. 18 രോഗികളുടെയും മരണം തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം പ്രദേശത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 700 ഓളം രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. എല്ലാവരെയും സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. ആശുപത്രിയിലെ കൂട്ടമരണത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയോടെ ചെന്നൈയടക്കം പല പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. എന്നാൽ പിന്നീടു മഴകുറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് എന്ന് തിരിച്ചെത്താനാകുമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ. ചില പ്രദേശങ്ങളലെ ചാറ്റൽമഴ മാറ്റി നിർത്തിയാൽ ചെന്നൈയിൽ ഇന്നലെ കാര്യമായി മഴ പെയ്തിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചയോടെയാണ് വീണ്ടും കനത്ത മഴ തുടങ്ങിയത്. താംബരം, ആവഡി, പല്ലാവാരം, നുങ്കമ്പാക്കം തുടങ്ങി ചെന്നൈയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും രാത്രി മഴയെത്തി. ഇതോടെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമാകുകയും ചെയ്തു. വൈദ്യുതി മൊബൈൽ ഫോൺ ബന്ധങ്ങൾ ഇപ്പോഴും താറുമാറായി കിടക്കുകയാണ്. വെള്ളക്കെട്ട് മാറാത്ത പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ചെയ്യുന്നത് കൂടുതൽ അപകടത്തിന് ഇടയാക്കുമെന്നതിനാൽ തിടുക്കം കാട്ടേണ്ടെന്നാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP