Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെന്നൈയിൽ മലയാളി ബിരുദ വിദ്യാർത്ഥിനിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ചായ വിൽപ്പനക്കാരന്റെ മകൾക്ക്; കുടുംബത്തിലെ നാല് പേർ ക്വാറന്റൈനിൽ

ചെന്നൈയിൽ മലയാളി ബിരുദ വിദ്യാർത്ഥിനിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ചായ വിൽപ്പനക്കാരന്റെ മകൾക്ക്; കുടുംബത്തിലെ നാല് പേർ ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡ് രോഗബാധ ഗുരുതരമായി തുടരുന്ന തമിഴ്‌നാട്ടിൽ നിന്നും മലയാളികൾക്ക് ആശങ്കപകരുന്ന വാർത്തകൾ. തമിഴ്‌നാട്ടിൽ ബിരുദ വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയും തേനാംപേട്ടിലെ ചായ വിൽപ്പനക്കാരന്റെ മകളുമായി പെൺകുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പെൺകുട്ടിയെ രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തിലെ മറ്റ് നാല് പേരെ സർക്കാരിന്റെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

ചെന്നൈയിലെ കൊറോണ വൈറസ് വ്യാപന കേന്ദ്രമായി മാറുകയാണ് കോയമ്പേട് മാർക്കറ്റ്. തമിഴ്‌നാടിന്റെ വടക്കൻ മേഖലയിലെ ആറ് ജില്ലകളിലുള്ളവർക്ക് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധയുണ്ടായതായാണ് റിപ്പോർട്ട്. മാർക്കറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വന്നു പോയ 145 ലധികം ആളുകൾക്ക് ഇവിടെ നിന്ന് രോഗം പകർന്നിട്ടുണ്ട്. മാർക്കറ്റിലെ തൊഴിലാളികളായ 250 പേരുടെ പരിശോധനാ ഫലം പുറത്ത് വരാനുണ്ട്.

അതേസമയം കൂടുതൽ രോഗികളെ ക്വാറന്റൈനിലാക്കുന്നതിനു വേണ്ടി ചെന്നൈ നഗരത്തിലെ എല്ലാ കല്ല്യാണ മണ്ഡപങ്ങളും വിട്ട് നൽകണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP