Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ; അക്രമണമുണ്ടായത് ധനമന്ത്രി പളനിവേൽ ത്യാഗരാജനു നേരെ

തമിഴ്‌നാട്ടിൽ മന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ; അക്രമണമുണ്ടായത് ധനമന്ത്രി പളനിവേൽ ത്യാഗരാജനു നേരെ

മറുനാടൻ മലയാളി ബ്യൂറോ

മധുര: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ കാറിന് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മധുര വിമാനത്താവളത്തിൽവച്ചാണ് സംഭവം. ഐപിസി 506, 341, 34 തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മധുര പൊലീസ് കമ്മീഷണർ പറഞ്ഞു. മധുരയിൽ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുകയായിരുന്നു മന്ത്രിയെന്ന് പൊലീസ് പറഞ്ഞു.ജമ്മു കശ്മീരിലെ രജൗരിയിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികനായ ഡി ലക്ഷ്മണന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു മന്ത്രി.

അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. മന്ത്രിയും ഉദ്യോഗസ്ഥരും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും സൈനികന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് പാർട്ടിക്കാർ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനെത്തുടർന്ന് മന്ത്രിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതാണ് ചെരിപ്പേറിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ത്യാഗരാജൻ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങുമ്പോൾ ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ കാർ തടയുകയും വാഹനത്തിന് നേരെ ചെരിപ്പ് എറിയുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP