Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഗരറ്റ് കവറിൽ മാറ്റം; തീരുമാനവുമായി കമ്പനികൾ; മാറ്റം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നതോടെ

സിഗരറ്റ് കവറിൽ മാറ്റം; തീരുമാനവുമായി കമ്പനികൾ; മാറ്റം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം പ്രാബല്യത്തിൽ വന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം വന്നതിന് പിന്നാലെ സിഗരറ്റ് കവറുകൾ മാറ്റാൻ തീരുമാനിച്ച് കമ്പനികൾ. ടുബാക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടിഐഐ) ആണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനമേർപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാലിത് പ്രാബല്യത്തിൽ വന്നത് ഇപ്പോൾ മാത്രമാണ്. പ്ലാസ്റ്റിക് കോലുകൾ, പാത്രങ്ങൾ, പിവിസി ബാനറുകൾ, പോളിസ്ട്രിൻ അലങ്കാരവസ്തുക്കൾ തുടങ്ങി പല ഉത്പന്നങ്ങൾക്കും നിരോധനം വന്നിരുന്നു. ഇക്കൂട്ടത്തിൽ സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കവർ മാറ്റാൻ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. മണ്ണിൽ അലിഞ്ഞ് പോകാൻ കഴിയുന്ന കവറാണ് ഇനി മുതൽ സിഗരറ്റ് പാക്കറ്റായി വരികയെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

'ടിഐഐ അംഗങ്ങളായിട്ടുള്ള കമ്പനികളെല്ലാം തന്നെ ഇതുവരെ പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. ഇനി മുതൽ ബയോഡീഗ്രേയ്ഡബിൾ കവറായിരിക്കും ഉപയോഗിക്കുക. എല്ലാ സ്റ്റാൻഡേർഡുകളും അനുസരിച്ചുള്ള പദാർത്ഥമായിരിക്കും ഇതിനായി ഉപയോഗിക്കുക'...- ടിഐഐ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പിന്നീട് ഉപേക്ഷിക്കപ്പെടുമ്പോൾ അത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുകയും ഭാവിയിൽ പ്രകൃതിക്കും മനുഷ്യജീവനും തന്നെ കാര്യമായ പ്രതിസന്ധിയാവുകയും ചെയ്യുമെന്നതിനാലാണ് ഇത് നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നത്. എന്തായാലും ഇപ്പോഴീ തീരുമാനം നിലവിൽ വന്നിരിക്കുകയാണ്.

ഇനിയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ആരെങ്കിലും ഉപയോഗിച്ചാൽ അവർക്ക് പിഴ ചുമത്താനാണ് സർക്കാർ തീരുമാനം. വ്യക്തികൾക്കും വീടുകൾക്കും 500 രൂപയും സ്ഥാപനങ്ങൾക്കാണെങ്കിൽ 5000 രൂപയുമാണ് പിഴയായി ചുമത്തുക. അതുപോലെ തന്നെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ വരെയും ശിക്ഷ ലഭിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP