Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി പാണ്ഡവരുടെ രാജധാനി; പര്യവേക്ഷണങ്ങളിൽ കൊട്ടാരങ്ങളുട അവശിഷ്ടങ്ങൾ കിട്ടി; ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ഹിന്ദുസേന

ഡൽഹി പാണ്ഡവരുടെ രാജധാനി; പര്യവേക്ഷണങ്ങളിൽ കൊട്ടാരങ്ങളുട അവശിഷ്ടങ്ങൾ കിട്ടി; ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ഹിന്ദുസേന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന. സംഘടന ഇക്കാര്യത്തിനായി ലഫ്റ്റനന്റ് ഗവർണർക്ക് കത്തുമയച്ചു.

ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നു എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നുവെന്നും കത്തിൽ പറയുന്നു.

മഹാഭാരതത്തിൽ പാണ്ഡവരുടെ രാജധാനിയായി പരാമർശിക്കുന്നത് ഇന്ദ്രപ്രസ്ഥമാണ്. അതുകൊണ്ട് ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയ്ക്കയച്ച കത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം അഖിലേന്ത്യ ഹിന്ദുമഹാസഭയും ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP