Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി; മോചിതനായത് ഉപാധികളോടെയുള്ള ജാമ്യത്തിൽ; വൻ സ്വീകരണമൊരുക്കി അണികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് പൊലീസ തടങ്കലിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. ഡൽഹി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. വൻ സ്വീകരണമാണ് ജയിലിനു പുറത്ത് ആസാദിന് അണികൾ നൽകിയത്.

തീസ് ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലാവ് ആണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. നാലാഴ്ച ഡൽഹിയിലേക്കു കടക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണു ജാമ്യം. 25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം. ഒരു മാസത്തേക്കു പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.

ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്കു നീട്ടിവയ്ക്കണം. ചികിത്സയ്ക്കായി ഡൽഹിയിൽ എത്തുന്നുണ്ടെങ്കിൽ അക്കാര്യം പൊലീസിനെ അറിയിക്കണം. നാലാഴ്ചത്തേക്ക് എല്ലാ ശനിയാഴ്ചയും ഉത്തർപ്രദേശ് സഹാറൻപൂർ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. അതിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതു വരെ എല്ലാ മാസവും അവസാന ശനിയാഴ്ചകളിൽ ഒപ്പിടാൻ എത്തണമെന്നും ഉപാധികളിൽ പറയുന്നു.

ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആസാദിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ മാസം 21നാണ് ആസാദ് പൊലീസിനു പിടികൊടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP