Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി; എയിംസിലെത്തിച്ച് അടിയന്തരമായി രക്തം മാറ്റണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം നടപ്പായില്ല; പ്രിയങ്ക ഗാന്ധി പരസ്യ പ്രസ്താവന നടത്തിയിട്ടും കുലുക്കമില്ലാതെ മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: പൗരത്വ ബില്ലിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഡൽഹിയിൽ ജയിൽ തടങ്കലിലൽ കഴിയുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്കു ശേഷം തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോയി. അസുഖ ബാധിതനായ ആസാദിന് രണ്ടാഴ്ചയിൽ ഒരിക്കൽ രക്തം മാറ്റണമെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും രക്തം മാറ്റിയില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു. ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് ആസാദിന്റെ വൈദ്യ പരിശോധന നടത്തിയത്.

തിഹാർ ജയിലിൽ കഴിയുന്ന ഭീം ആർമി ചെയർമാൻ ചന്ദ്രശേഖർ ആസാദിനെ അടിയന്തരമായി എയിംസിലേക്ക് മാറ്റണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു, സംഘപരിവാർ നയങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാട് മനുഷ്യത്വ രഹിതവും നാണംകെട്ടതുമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ആസാദിനെ ജയിലിൽ ഇടേണ്ട കാര്യമില്ലെന്നും എത്രയും വേഗത്തിൽ എയിംസിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ആസാദിന്റെ ആരോഗ്യനില അത്യന്തം അപകടത്തിലാണെന്നും ഹൃദയാഘാതം വരെ സംഭവിക്കാമെന്നും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും രണ്ടാഴ്ചയിലൊരിക്കൽ അദ്ദേഹത്തിന് രക്തം മാറ്റി വയ്‌ക്കേണ്ടതുണ്ടെന്നും എയിംസിലെ ഡോക്ടർ ഹർജിത് സിങ് ഭട്ടിയാണ് വെളിപ്പെടുത്തിയത്.

കൃത്യമായി ചികിത്സ ചെയ്തില്ലെങ്കിൽ രക്തം കട്ട പിടിക്കുന്നതിനും ഹൃദയാഘാതം സംഭവിക്കുന്നതിനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്‌ളെബോടൊമി എന്ന ചികിത്സയാണ് ആസാദിന് നൽകി വരുന്നത്. ശരീരത്തിൽ അധികമുള്ള ചുവന്ന രക്താണുക്കളെ രണ്ടാഴ്ചയിൽ ഒരിക്കൽ നീക്കം ചെയ്യുന്നതാണ് ഇതിന്റെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP