Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ; സുരക്ഷ മുൻനിർത്തിയെന്ന് പൊലീസ്

ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ; സുരക്ഷ മുൻനിർത്തിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: തെലുഗു ദേശം പാർട്ടി പ്രസിഡന്റും മുന്മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ. വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ മുൻ നിർത്തിയാണ് കസ്റ്റഡിയെന്ന് പൊലീസ് പറഞ്ഞു. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ചാണ് നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്.

സെക്ഷൻ 151 സിആർപിസി പ്രകാരമാണ് കസ്റ്റഡി. വിമാനത്താവളത്തിൽ നിന്ന് കാറിൽ പുറത്തേക്ക് പോകാനൊരുങ്ങിയ നായിഡുവിനെ പൊലീസ് വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തെ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന. വിമാനത്താവളത്തിന് പുറത്ത് ടിഡിപി, വൈഎസ്ആർ പ്രവർത്തകർ തടിച്ചുകൂടിയത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP