Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

യു.പിയിൽ ഭീം ആർമി പാർട്ടി വാഹനത്തിനു നേരെ വെടിവെപ്പ്; ഇത് അവരുടെ നിരാശയെ വെളിവാക്കുന്നുവെന്ന് ചന്ദ്രശേഖർ ആസാദ്

യു.പിയിൽ ഭീം ആർമി പാർട്ടി വാഹനത്തിനു നേരെ വെടിവെപ്പ്; ഇത് അവരുടെ നിരാശയെ വെളിവാക്കുന്നുവെന്ന് ചന്ദ്രശേഖർ ആസാദ്

സ്വന്തം ലേഖകൻ

ലഖ്നൗ: ഉത്തർപ്രദേശിൽ ഭീം ആർമി പാർട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. ചന്ദ്രശേഖർ ആസാദാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം നടന്നത്. ജില്ലയിൽ ഇന്ന് നടന്ന ഉപതരെഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ചന്ദ്രശേഖർ പങ്കെടുത്തിരുന്നു.

'ബുലന്ദ്ശഹർ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികളെ കണ്ട് അവർ പേടിക്കുന്നുണ്ട്. ഇന്നത്തെ റാലി അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് ഭീരുത്വത്തോടെ വാഹനത്തിനു നേരെ വെടിയുതിർത്തത്. ഇത് അവരുടെ നിരാശയെ വെളിവാക്കുന്നു. അന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷെ അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,' ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.

ഭീം ആർമിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹസി യമിനായി പ്രചരണത്തിനെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്. നവംബർ മൂന്നിനാണ് യുപിയിൽ ബുലന്ദ്ശഹർ ഉൾപ്പെടെ ഏഴു നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എം.എൽ. എ വിരേന്ദ്ര സിരോഹിയുടെ മരണത്തെത്തുടർന്നാണ് ബുലന്ദ്ശഹറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP