Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക്കില്ലാത്തത് ചോദ്യംചെയ്തു; പൊലീസുകാരിയുടെ മൊബൈൽ നിലത്തെറിഞ്ഞ് തകർത്തയാൾ അറസ്റ്റിൽ

മാസ്‌ക്കില്ലാത്തത് ചോദ്യംചെയ്തു; പൊലീസുകാരിയുടെ മൊബൈൽ നിലത്തെറിഞ്ഞ് തകർത്തയാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പൊലീസിന്റെ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് തകർത്ത് യുവാവ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത് പിഴ ചുമത്താൻ ശ്രമിക്കുന്നതിനിടെ മൊഹാലിയിലായിരുന്നു സംഭവം.

പ്രദേശത്തെ മാർക്കറ്റിൽ ഡ്യൂട്ടിയിലായിരുന്ന എസ്‌ഐ ആശാ ദേവി, മാസ്‌ക് ധരിക്കാതെ സ്വന്തം കടക്ക് മുന്നിൽ നിൽക്കുകയായിരുന്ന വിക്രാന്തിനോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുകയും പിഴ എഴുതുകയുമായിരുന്നു. ഇതോടെ ഇയാൾ ദേഷ്യപ്പെടുകയും ആശാ ദേവിക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ പൊലീസുകാരിയുടെ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് തകർത്തത്.

പിഴ ചുമത്തുന്നതിൽനിന്ന് പൊലീസുകാരി പിന്മാറാതിരുന്നതോടെ ഇയാൾ കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് സ്വയം കുത്തിപ്പരിക്കേൽപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

മൊഹാലി സ്വദേശിയായ വിക്രാന്ത് ജോഷി എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP