Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര്;തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടെന്നും ഈ നീക്കത്തെ പഞ്ചാബിനു വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നും ഭഗവന്ത് മാന്റെ ട്വീറ്റ്

ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര്;തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടെന്നും ഈ നീക്കത്തെ പഞ്ചാബിനു വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നും ഭഗവന്ത് മാന്റെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

മൊഹാലി: മൊഹാലിയിലെ എയർപോർട്ട് ഷഹീദ് ഭഗത് സിങ് അന്താരാഷ്ട്ര എയർപോർട്ട് ചണ്ഡീഗഡ് എന്ന് ബുധനാഴ്ച പുനർനാമകരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസത്തെ മൻ കീ ബാത്ത് റേഡിയോ പ്രസംഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷം ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എയർപോർട്ടിന്റെ ഔദ്യോഗിക പേരുമാറ്റ ചടങ്ങ് നടത്തും.

ചടങ്ങിൽ മറ്റു പ്രമുഖരോടൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹരിയാന ഗവർണ്ണർ ബന്ദാരു ദത്താത്രേയ എന്നിവരും പങ്കെടുക്കും. കേന്ദ്രത്തിന്റെ തീരുമാനത്തെ ഭഗവന്ത് മാൻ സ്വാഗതം ചെയ്തു. എയർപോർട്ടിന്റെ പേരിനൊപ്പം മൊഹാലി, ചണ്ഡിഗഡ്, പഞ്ച്കുല എന്നീ സ്ഥലപ്പേരുകളും ചേർക്കണം എന്ന് മുൻപ് ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.

ഒടുവിൽ തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടെന്നും ചണ്ഡീഗഡ് എയർപോർട്ടിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നൽകുന്നതിനെ പഞ്ചാബിനു വേണ്ടി സ്വാഗതം ചെയ്യുന്നുവെന്നും ഭഗവന്ത് മാൻ പഞ്ചാബിയിൽ കുറിച്ച ട്വീറ്റിൽ പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും സമാന പ്രതികരണം നടത്തി

സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന് ആദരമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. തങ്ങളെ നയിക്കുന്ന ആശയങ്ങളിൽ പ്രമുഖമായത് ഭഗത് സിംഗിന്റെ ചിന്തകളാണെന്ന് ആം ആദ്മി പാർട്ടി പ്രസ്താവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഭഗത് സിംഗിനെ ഏറ്റെടുക്കാൻ ശ്രമിച്ച ഏക പാർട്ടി ആം ആദ്മി മാത്രമല്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഭഗത് സിംഗിനെയും ഡോ. ബി.ആർ അംബേദ്കറെയുമാണ് ആം ആദ്മി പാർട്ടി തങ്ങളുടെ നേതാക്കന്മാരായി ഉയർത്തി കാട്ടുന്നത്. കോൺഗ്രസും ബിജെപിയും പോലുള്ള പാർട്ടികളിൽ നിന്ന് തങ്ങൾക്ക് ഇത് വ്യത്യസ്ത മുഖം നൽകുമെന്നാണ് എഎപി കണക്കുകൂട്ടുന്നത് എന്ന് ദി വീക്കിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം, പതിവിൽ നിന്ന് വിരുദ്ധമായി ചണ്ഡീഗഡ് രാജ്ഭവനിൻ വെച്ചല്ല ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഘട്കർ കലനിൽ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ഭഗത് സിംഗിന്റെ ആരാധകനാണെന്ന് അവകാശപ്പെടുന്ന ഭഗവന്ത് മാൻ അദ്ദേഹത്തിന്റെ സ്മരണാർത്ഥം എപ്പോഴും മഞ്ഞ ടർബനാണ് ധരിക്കാറുള്ളത്. സംസ്ഥാനത്തെ എഎപി നേതാക്കൾ മഞ്ഞ തലക്കെട്ടിന് വളരെ പ്രചാരം നൽകി വരികയാണ്.

എന്നാൽ, മഞ്ഞ തലക്കെട്ട് ധരിച്ച് നിൽക്കുന്ന ഭഗത് സിംഗിന്റെ പ്രമുഖ ചിത്രം 1975-ലെ ഒരു പെയിന്റിംഗിനെ ആസ്പദമാക്കിയുള്ളതാണ്. എന്നാൽ, യാഥാർത്ഥ്യത്തിൽ 1931 മാർച്ച് 23-ന് തന്റെ 23-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ഒരിക്കലും മഞ്ഞ തലക്കെട്ട് ധരിച്ചിട്ടില്ലെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനം ഭഗവന്ത് മാൻ സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഭഗത് സിംഗിന്റെയും അംബേദ്കറുടെയും ചിത്രങ്ങൾ മാത്രമേ പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കൂ എന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗാന്ധിജിയുടെ ഫോട്ടോകൾ ഓഫീസുകളിൽ തുടരുമെന്ന് പിന്നീട് വ്യക്തത വരുത്തുകയും ചെയ്തു. കെജ്രിവാളും മാനും നടത്തുന്ന ഓൺലൈൻ മാധ്യമസമ്മേളനങ്ങളിൽ ഭഗത് സിംഗിന്റെയും അംബേദ്കറുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP