Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

43 ചൈനീസ് ആപ്പുകൾ കൂടി രാജ്യത്ത് നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധിച്ചവയിൽ സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാർ, അലി എക്സ്പ്രസ് തുടങ്ങിയ ആപ്പുകളും; ഇന്ത്യയുടെ മൂന്നാം ഘട്ട ഡിജിറ്റൽ ആക്രമണത്തിൽ ചൈനയ്ക്ക് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചു. സ്നാക് വീഡിയോ. വീഡേറ്റ്, ബോക്സ്റ്റാർ, അലി എക്സ്പ്രസ് തുടങ്ങിയവയാണ് നിരോധിത പട്ടികയിൽ ഉൾപ്പെട്ടത്.

ഇത് മൂന്നാംതവണയാണ് രാജ്യത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ
വ്യക്തമാക്കിയിരുന്നു.

ആലിബാബ വർക്ക് ബെഞ്ച്, ആലിപേ ക്യാഷർ, കാം കാർഡ്, അഡോർ ആപ്പ്, മാംഗോ ടിവി, ക്യാഷർ വാലറ്റ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ടിക്, ടോക്, യുസി ബ്രൗസർ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സർക്കാർ നിരോധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP