Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനാവശ്യമായി ചങ്ങല വലിച്ചതിന് കഴിഞ്ഞ വർഷം മാത്രം അറസ്റ്റിലായത് 45,784 പേർ; ട്രെയിനിന് കല്ലെറിഞ്ഞതിന് 404 പേരും; റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷിച്ചത് കുട്ടിക്കടത്തുകാരിൽ നിന്നും 446 പേർ ഉൾപ്പെടെ 16,011 കുട്ടികളെയും

അനാവശ്യമായി ചങ്ങല വലിച്ചതിന് കഴിഞ്ഞ വർഷം മാത്രം അറസ്റ്റിലായത് 45,784 പേർ; ട്രെയിനിന് കല്ലെറിഞ്ഞതിന് 404 പേരും; റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷിച്ചത് കുട്ടിക്കടത്തുകാരിൽ നിന്നും 446 പേർ ഉൾപ്പെടെ 16,011 കുട്ടികളെയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടിയന്തിര ഘട്ടങ്ങളിൽ ട്രെയിൻ നിർത്തുന്നതിനായാണ് ട്രെയിനുകളിൽ അപായ ചങ്ങലകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. തങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലെങ്കിൽ പോലും ചങ്ങല വലിച്ച് നിർത്തുന്നവരും തമാശയ്ക്ക് ഇങ്ങനെ ചെയ്യുന്നവരുമുണ്ട്. അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതിന് രാജ്യമാകെ 2019-ൽ അറസ്റ്റ് ചെയ്തത് 45,784 പേരെയാണ്. ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട കണക്കനുസരിച്ച് ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതിന് 2019-ൽ രജിസ്റ്റർ ചെയ്തത് 55,373 കേസുകളാണ്. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുകയും അനാവശ്യമായി ട്രെയിൻ വൈകുന്നതിന് ഇടയാക്കുകയും ചെയ്തതിനാണ് ഇത്രയും പേർക്കെതിരെ കേസെടുത്തത്. 46,223 ട്രെയിനുകൾ ഇപ്രകാരം ചങ്ങല വലിച്ച് നിർത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ആയിരത്തോളം ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. ട്രെയിനിന് കല്ലെറിഞ്ഞതിന് 659 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 404 പേർ അറസ്റ്റിലായി. റെയിൽവേയുടെ ഹെൽപ് ലൈൻ നമ്പറായ 182-ലേക്ക് 2019-ൽ എത്തിയത് 60,453 കോളുകളാണ്. ട്വിറ്റർ വഴി 31,851 പരാതികളും ലഭിച്ചു. ആർപിഎഫ് നടത്തിയ ടിക്കറ്റ് ചെക്കിങ്ങിൽ 54,15,739 പേരെ അറസ്റ്റ് ചെയ്തു. 215 കോടിയിലധികം രൂപയാണ് നഷ്ടപരിഹാരം ഈടാക്കിയത്.

കുട്ടിക്കടത്തിൽ നിന്ന് ആർപിഎഫ് 446 കുട്ടികളെ രക്ഷിച്ചതായും ഇതുമായി ബന്ധപ്പെട്ട് 68 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ വീട്ടിൽ നിന്ന് ഓടിപ്പോയവർ, ലഹിരിക്ക് അടിമകളായവർ, തട്ടിക്കൊണ്ടുപോയവർ, യാത്രക്കിടയിൽ നഷ്ടപ്പെട്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 16,011 കുട്ടികളെ രക്ഷിക്കാനും ആർപിഎഫിന് സാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP