Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊലയാളി ഗെയിമിന് കഴുത്തിൽ കുരുക്കിട്ട് കേന്ദ്ര സർക്കാർ; ബ്ലൂവെയിൽ ഗെയിം ചലഞ്ചിന് നിരോധനം; ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്കും, സർച്ച് എൻജിനുകൾക്കും നിർദ്ദേശം; പിടിവീണത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച കൊലയാളി ഗെയിമിന്

കൊലയാളി ഗെയിമിന് കഴുത്തിൽ കുരുക്കിട്ട് കേന്ദ്ര സർക്കാർ; ബ്ലൂവെയിൽ ഗെയിം ചലഞ്ചിന് നിരോധനം; ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങൾക്കും, സർച്ച് എൻജിനുകൾക്കും നിർദ്ദേശം; പിടിവീണത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച കൊലയാളി ഗെയിമിന്

മറുനാടൻ ഡസ്‌ക്‌

ന്യൂഡൽഹി: ഒടുവിൽ, രാജ്യത്ത് മരണക്കളി കളിച്ച കൊലയാളി ഗെയിമിന് പിടിവീണു.നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച ഗെയിമിനാണ് കേന്ദ്രസർക്കാർ തടയിട്ടിരിക്കുന്നത്.ഓൺലൈൻ ഗെയിം ബ്ലൂവെയിൽ ഗെയിമിനാണ് നിരോധനം. ബ്ലൂ വെയിൽ ചാലഞ്ചിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ്- സോഷ്യൽ മീഡിയ സേവനദാതാക്കളായ ഗൂഗിൾ, വാട്ട്സ് ആപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, മൈക്രോ സോഫ്റ്റ്, യാഹു എന്നിവർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയം ഈ മാസം 11 നാണ് വിവിധ സേവനദാതാക്കൾക്ക് കത്തയച്ചത്.നേരത്തെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും ബ്ലൂവെയിൽ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ 'ബ്ലൂവെയിൽ' ചലഞ്ച് ഗെയിമിന് അടിമയായ 13 കാരൻ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ പിടിച്ചു മാറ്റിയതിനാൽ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. ചോദ്യം ചെയ്യലിൽ പിതാവിന്റെ ഫോണിൽ താൻ ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മുംബൈയിൽ ബ്ലൂവെയിൽ ഗെയിമിന് അടിമയായ 14 കാരൻ ഏഴുനില കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് അയൽ സംസ്ഥാനത്തു നിന്നും സമാനമായ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്.

ഓൺലൈൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ബ്ലൂവെയിൽ ഗെയിം ഇതിന് അടികളാകുന്നവരെ പലവിധ ചലഞ്ചുകൾക്കൊടുവിൽ മരിക്കാൻ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. പേരു കേട്ടാൽ സാധാരണ ഗെയിം പോലെ തോന്നുമെങ്കിലും അങ്ങനല്ല. ഇതൊരു തനി കൊലയാളിയാണ്. 50 സ്റ്റെപ്പുകളുള്ള ഈ ഗെയിമിൽ ഭീകരവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണ് അഡ്‌മിനിസ്‌ട്രേറ്റർ എന്നു വിളിക്കുന്ന ഗെയിം മാസ്റ്റർ കുട്ടികളെ ക്കൊണ്ട് ചെയ്യിപ്പിക്കുക. ഒരോ സ്റ്റേജുകൾപിന്നിടുമ്പോളും കളിക്കുന്നയാൾക്കു സമനില നഷ്ടമാവുകയും അവസാന സ്റ്റേജിൽ് ആത്മഹത്യ ചെയ്യാന് പ്രേരിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് ഈ ഗെയിമിന്റെ പ്രത്യേകത.

ഗെയിമിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഒരാളുടെ വ്യക്തിവിവരങ്ങളും സോഷ്യൽമീഡിയ- ഓൺലൈൻ ഇടപാടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്നതോടെ പിന്നീട് പിന്മാറാൻ ഉദ്ദേശിച്ചാൽ തന്നെ ഇവയൊക്കെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ അയാൾ വീണ്ടും അവിടെ തുടരാൻ നിർബന്ധിതനാകും. 15ാം സ്റ്റെപ്പിൽ എത്തുന്നതോടെ കളിക്കുന്നയാൾ പൂർണമായും ?ഗെയിം മാസ്റ്ററുടെ അടിമയായി മാറും. തുടർന്ന് പിന്മാറാൻ കഴിയാത്തവിധം ?ഗെയിമിൽ തുടരുന്ന വ്യക്തി ഒടുവിൽ ചെന്നെത്തുന്നത് ആത്മഹത്യയിലേക്കാണ്

2014ൽ റഷ്യയിലാണ് ഈ ഗെയിമിന്റെ തുടക്കം. ഫിലിപ്പ് ബുഡേക്കിൻ എന്ന വ്യക്തിയാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. സമൂഹത്തിന്റെ ജൈവമാലിന്യങ്ങളെ തുടച്ചുനീക്കാനാണ് താൻ ഈ ഗെയിം ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തിൽ ഇതിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന ധ്വനി കൂടിയാണ് ബുഡേക്കിൻ ഈ കൊലയാളി ഗെയിമിലൂടെ നൽകുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP