Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാജിയുടെ ജന്മദിനം ഇനിമുതൽ ‘പരാക്രമം ദിവസ്’ ആയി ആചരിക്കും; ഉത്തരവിറക്കി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

നേതാജിയുടെ ജന്മദിനം ഇനിമുതൽ ‘പരാക്രമം ദിവസ്’ ആയി ആചരിക്കും; ഉത്തരവിറക്കി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതൽ ‘പരാക്രമം ദിവസ്’. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാർഷികം രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നേതാജിയുടെ ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായി അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2021 ജനുവരി 23 ന് ദേശീയ അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം ആഘോഷിക്കും. നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് സ്വാഗതം ചെയ്തു. സർക്കാരിന്റെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ജനുവരി 23 ദേശ്‌പ്രേം ദിവസ് ആയി ആചരിക്കുകയാണെങ്കിൽ അത് കുറേക്കൂടി ഉചിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം നേതാജിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തും. ജനുവരി 23 ന് കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയയിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. നാഷണൽ ലൈബ്രറിയിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP