Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറിൽ കേന്ദ്ര ജലവിഭവ വകുപ്പിന്റെ പരിശോധന; നാലംഘ സംഘമെത്തിയത് തേനിയിലെ വൈഗ അണക്കെട്ടുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക സാധ്യത വിലയിരുത്താൻ

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറിൽ  കേന്ദ്ര ജലവിഭവ വകുപ്പിന്റെ പരിശോധന; നാലംഘ സംഘമെത്തിയത് തേനിയിലെ വൈഗ അണക്കെട്ടുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക സാധ്യത വിലയിരുത്താൻ

ന്യൂസ് ഡെസ്‌ക്‌

കുമളി: തമിഴ്‌നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക പരിശോധനയുടെ ഭാഗമായി കേന്ദ്ര ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി. സംഘത്തിന്റെ സന്ദർശനം കേരള അധികൃതർ അറിഞ്ഞില്ല.

കേന്ദ്ര ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടിവ് എൻജിനീയറായ നിത്യാനന്ദു റായിയുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് തമിഴ്‌നാട് അധികൃതർക്കൊപ്പം അണക്കെട്ടിലെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 70 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് സംഭരണശേഷി. ഇവിടെ നിന്നാണ് തേനിക്കു പുറമേ മധുര, ദിണ്ടുക്കൽ, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് വെള്ളം ഒഴുക്കുന്നത്.

വൈഗ അണക്കെട്ടിലേക്ക് ജലം എത്തിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് പുറമേ ജലം ഒഴുക്കുന്ന തേനി ജില്ലയിലെ, മേഘമല, ചുരുളി എന്നിവിടങ്ങളിലെ ചെറിയ അണക്കെട്ടുകളിലും സംഘം സന്ദർശനം നടത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, തേക്കടി ഷട്ടർ, ലോവർ ക്യാമ്പ് പവർ ഹൗസ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP