Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; സ്ഥിതിഗതികൾ വിയിരുത്താൻ പ്രത്യേക സംഘത്തെ അയച്ചു

കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; സ്ഥിതിഗതികൾ വിയിരുത്താൻ പ്രത്യേക സംഘത്തെ അയച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര സംഘത്തെ അയച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയിലുള്ള രോഗികൾ ഏറ്റവുമധികവും ഈ സംസ്ഥാനങ്ങളിൽ തന്നെയാണ്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, യുപി, ഗുജറാത്ത്, ഒഡീഷ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും മുൻ തരംഗങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ പ്രയോജനപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. വിപുലമായ രീതിയിലുള്ള വാക്സിനേഷൻ വഴി മരണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്സിനേഷൻ വഴി സാധിച്ചതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം ഏപ്രിൽ 30ന് 3,86,452 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെൽറ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ മൂന്ന് ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവർ ഏപ്രിൽ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP