Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വാക്‌സിൻ നയതന്ത്രബന്ധം; പ്രതിരോധ മരുന്ന് കൈമാറിയത് 17 രാജ്യങ്ങൾക്ക്; 'ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സാധിച്ചു'; ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നത് സ്വാഗതാർഹമെന്നും വി മുരളീധരൻ

കോവിഡ് വാക്‌സിൻ നയതന്ത്രബന്ധം; പ്രതിരോധ മരുന്ന് കൈമാറിയത് 17 രാജ്യങ്ങൾക്ക്; 'ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സാധിച്ചു'; ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നത് സ്വാഗതാർഹമെന്നും വി മുരളീധരൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വാക്‌സിൻ സഹായത്തിലൂടെ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. 17 രാജ്യങ്ങൾക്ക് 56 ലക്ഷം ഡോസ് സഹായം നൽകി. ഒരുകോടി വാക്‌സിൻ കൂടി വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ ഉടൻ നൽകുമെന്നും ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്‌സിൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള 17 രാജ്യങ്ങൾക്കാണ് 56 ലക്ഷം ഡോസ് വാക്‌സിൻ നൽകിയത്. ഒരുകോടി വാക്‌സിൻ കൂടി വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാക്കും.

ഇന്ത്യയിലെ വാക്‌സിൻ വിതരണത്തിന് ആവശ്യമായത്ര ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുരളീധരൻ ഇന്ത്യയെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്നത് സ്വാഗതാർഹമാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം പാക്കിസ്ഥാൻ സഹായമഭ്യർത്ഥിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യക്ക് പിന്നാലെ വാക്‌സിൻ സഹായവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP