Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 300ലധികം സീറ്റുകളോടെ ബിജെപി അധികാരത്തിലേറും'; രാജ്യത്തിന്റെ വളർച്ചാ നിരക്ക് രണ്ടക്കം കടക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ 300ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യാ യു കെ ലീഡർഷിപ്പ് കോൺക്ലേവിൽ വീഡിയോ കോൺക്ലേവിലൂടെ സംസാരിക്കവേയായിരുന്നു ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളെ പൂർണ വിശ്യാസമാണ് ചാടി കയറിയുള്ള അഭിപ്രായ പ്രകടനമല്ല ഞാൻ പ്രകടിപ്പിക്കുന്നതെന്നും ഗോയൽ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 300ലധികം സീറ്റുകളിൽ ജയിക്കും. സഖ്യകകക്ഷികളുമായി ചേർന്ന് ഭരണം നടത്തുകയാണ് ചെയ്യുന്നതെന്ന് ഗോയൽ വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി മികച്ചതാക്കുന്നതിന് സുതാര്യവും സത്യസന്ധവുമായ ഭരണമാണ് ബിജെപി സർക്കാർ കാഴ്ചവച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്തിന്റെ വളർച്ചാനിരക്ക് രണ്ടക്കം കടക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ലെന്നും പിയൂഷ് ഗോയൽ പറയുന്നു. കേന്ദ്രസർനടപ്പിലാക്കിയ പദ്ദതികൾ ഇതിനെ സഹായിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന സൗകര്യവികസനം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് രണ്ടക്കത്തിൽ എത്തിക്കാൻ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപരംഗത്ത് ഇന്ത്യ കൈവരിച്ചത് നിർണായകമായ നേട്ടമാണ്. ഇത് ബിജെപി സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 25ൽ 21 സീറ്റും നേടുമെന്നാണ് ബിജെപി ദേശീയ അദ്യക്ഷൻ അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ ബിജെപി മുന്നേറ്റത്തിന് ബദലായി കോൺഗ്രസ് പ്രതിപക്ഷ കക്ഷികളുമായി കൈകോർത്ത് പ്രതിപക്ഷ വിശാല സഖ്യത്തിനും കളമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം കേരളത്തിലടക്കം ഏഴു നിയമസഭാ മണ്ഡലങ്ങളിലും 3 ലോക്‌സഭാ മണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയമാണ് നേരിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP