Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202104Saturday

പ്രളയക്കെടുതി; കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ

പ്രളയക്കെടുതി; കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. 20 രൂപ നിരക്കിൽ 50000 ടൺ അരി നൽകാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഡൽഹിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതൽ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കുന്നത് നവംബർ മാസം മുതൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്റെ ആവശ്യം അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP