Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല; ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയാൽ കർശന നടപടി; ഫേസ്‌ബുക്കിന് കേന്ദ്രസർക്കാരിന്റെ താക്കീത്

പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല; ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയാൽ കർശന നടപടി; ഫേസ്‌ബുക്കിന് കേന്ദ്രസർക്കാരിന്റെ താക്കീത്

ന്യൂഡൽഹി: പൊതു തിരഞ്ഞെടപ്പ് അട്ടിമറിക്കാൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് ഫേസ്‌ബുക്കിന് കേന്ദ്ര സർ്ക്കാരിന്റെ താക്കീത്. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് മുന്നറിയിപ്പ് നൽകി.

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി യുപിഎയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തുന്നതായാണ് വിവരം. ഇതേ കമ്പനി അമേരിക്കൻ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവർത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്കാരുടെ വിവരം ചോർ്ത്തിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നേരത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യൻ ഏജൻസികളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്ക് പ്രതിക്കൂട്ടിലായിരുന്നു. ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന ആഹ്വാനവുമായി വാട്‌സ് ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. അഞ്ചുകോടി ഫേസ്‌ബുക് ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു ഫെയസ് ബുക്ക് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്ന് ബ്രയാൻ ആക്ടൻ ആഹ്വാനം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP