Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനം കയറാൻ പോകുന്നവർക്ക് ഇനി മുതൽ സർക്കാരിന്റെ 'ഡിജി യാത്ര' ; ഫേഷ്യൽ റെക്കഗിനീഷനിലൂടെ വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന പദ്ധതിയൊരുക്കി കേന്ദ്ര സർക്കാർ; ഡിജി യാത്ര നിർബന്ധമല്ലെന്നും യാത്രാ നടപടികൾ കടലാസ് രഹിതമാക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യോമയാന മന്ത്രി

വിമാനം കയറാൻ പോകുന്നവർക്ക് ഇനി മുതൽ സർക്കാരിന്റെ 'ഡിജി യാത്ര' ; ഫേഷ്യൽ റെക്കഗിനീഷനിലൂടെ വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന പദ്ധതിയൊരുക്കി കേന്ദ്ര സർക്കാർ; ഡിജി യാത്ര നിർബന്ധമല്ലെന്നും യാത്രാ നടപടികൾ കടലാസ് രഹിതമാക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യോമയാന മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിമാനം കയറാൻ എയർപോർട്ടുകളിലേക്ക് പോകുന്ന യാത്രക്കാർക്ക് കേന്ദ്ര സർക്കാർ വക 'ഡിജി യാത്ര'. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനായി ഫേഷ്യൽ റെക്കഗ്നീഷനിലൂടെ അനുവാദം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് 'ഡിജി യാത്ര'. പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണിത്.

ഭാവിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അതേസമയം ഡിജി യാത്ര യാത്രക്കാർക്ക് നിർബന്ധമല്ലെന്നും യാത്രാസംബന്ധമായ നടപടികൾ വേഗത്തിലും കടലാസ് രഹിതവുമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2019 ഫെബ്രുവരി അവസാനത്തോടെ ഡിജി യാത്ര നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ബെംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാവും പദ്ധതി അവതരിപ്പിക്കുക. കൊൽക്കത്ത, വാരാണസി, പൂണെ, വിജയവാഡ എയർപോർട്ടുകളിൽ ഏപ്രിൽ മാസത്തോടെ ഡിജി യാത്ര വ്യാപിപ്പിക്കാനാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP